Home Blog

കോഴിക്കോട് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; മാതാപിതാക്കൾക്കും ഗുരുതര പരിക്ക്

0
Spread the love

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി.

വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

0
Spread the love

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്ന് കെട്ടിനിറച്ചാണ് മോ​ഹൻലാൽ ഇന്ന് മലചവിട്ടിയത്.വൈകിട്ട് അഞ്ചോടെ അയ്യന് മുന്നിൽ തൊഴുത് പ്രാർത്ഥിച്ച അദ്ദേഹം ദീപാരാധയും തൊഴുതു. നാളെ നെയ്യഭിഷേകവും നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക. തന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എമ്പുരാൻ എന്ന ചിത്രം 27ന് റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്

ഇനിയും വേണ്ടത് 26 ലക്ഷത്തോളം; കനിവുള്ളവരുടെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് അർജുനും കുടുംബവും

0
Spread the love

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഗുരുതര കരൾ രോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. 24 വയസ്സ് മാത്രം പ്രായമുള്ള എറണാകുളം വൈപ്പിൻ സ്വദേശി അർജുൻ മനോജാണ് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ കഴിയുന്നത്. അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അർജുൻ ഇപ്പോഴും വെന്റിലേറ്റർ സഹായത്തോടെ വിദഗ്ധ ചികിത്സയിലാണ്.

മഞ്ഞപ്പിത്ത രോഗബാധിതയായി ആദ്യം അർജുന്റെ അമ്മയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പിന്നാലെ അർജുനും ആശുപത്രിയിൽ ആവുകയും മഞ്ഞപ്പിത്തം മൂർച്ഛിച്ചു ഗുരുതരാവസ്ഥയിൽ ആവുകയും ആയിരുന്നു. ഡോക്ടർമാർ കരൾ മാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ കരൾ പകുത്തു നൽകാൻ 19 കാരിയായ സഹോദരി തന്നെ സന്നദ്ധയായാവുകയായിരുന്നു. വൈകാതെ ശാസ്ത്രക്രിയ നടന്നെങ്കിലും മൊത്തം ചികിത്സാ ചെലവുകൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ ആവുന്നതിലും അപ്പുറം ആയി മാറി.

ഇപ്പോൾ തന്നെ ചികിത്സാ ചെലവുകൾ കാരണം വലിയ കടബാധ്യതയിലായ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും അർജുന്റെയും ആവണിയുടെയും തുടർ ചികിത്സയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭാവനയിലാണ്. അർജുന് ധനസഹായം നൽകാനുള്ള ക്യു ആർ കോഡും ബാങ്ക് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

ഗുരുവായൂരപ്പന്റെ മുന്നിൽ കണ്ണു നിറഞ്ഞ് ബാലാമണി! നവ്യാ നായരുടെ കയ്യിൽ ചുംബിച്ച് വൃദ്ധ, പ്രചരിക്കുന്ന വീഡിയോ ഇത്..

0
Spread the love

ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ വികാരാധീനയായി നടി നവ്യാ നായർ. കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിയുന്നതും ഒരു മുത്തശ്ശി ഓടി നവ്യയുടെ അടുത്തേക്ക് പോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. നൃത്തത്തിന്റെ അവസാനമാണ് മുത്തശ്ശി വേദിയ്ക്ക് അരികിലേക്ക് ഓടിയെത്തുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്.

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം. കൃഷ്ണന്റെ മായാജാലം ദാ ഇങ്ങനെയും’,- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മുത്തശ്ശിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും നവ്യപങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് പറയാൻ വാക്കുകളില്ല. സർവം കൃഷ്ണാർപ്പണം’ എന്ന അടിക്കുറിപ്പോടെയാണ് മുത്തശ്ശിയുടെ ചിത്രം നവ്യ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയും ചിത്രവും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. ‘കണ്ണന്റെ സ്വന്തം ബാലാമണി’, ‘ഭഗവാനെ വിളിച്ചാൽ ആരുടെ കണ്ണാ നനയാത്തത് ‘, ‘ഭാഗ്യം ചെയ്ത കലാകാരി’, ‘ കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ’, ‘ഒരു കലാകാരി എന്ന നിലയിൽ ഇതിനേക്കാൾ വലിയ വേറെ എന്ത് അംഗീകാരം ആണ് വേണ്ടത്’ തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റിലെത്തിയ ഡോഗ് സ്‌ക്വാഡിനെ ഓടിച്ച് തേനീച്ച കൂട്ടം; കളക്ടറടക്കം നിരവധിപ്പേർക്ക് പരിക്ക്

0
Spread the love

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. വൈകാതെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധനയും തുടങ്ങി.എന്നാൽ ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയായിരുന്നു.

കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

അതേസമയം, കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. സ്ഥലത്ത് ഇപ്പോഴും തേനീച്ചകള്‍ വലിയ തോതില്‍ പറക്കുന്നുണ്ട്. ബോംബ് സ്ക്വാഡും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഒരു സംഘം പോലീസും പരിശോധന തുടരുകയാണ്. പത്തനംതിട്ട കളക്ടറേറ്റിലും ഇന്ന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചിരുന്നു.

4 മാസം പ്രായമായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് 12കാരി; കാരണം സ്നേഹം കുറയുമോ എന്ന തോന്നൽ

0
Spread the love

കണ്ണൂർ: പാപ്പിനിശ്ശേരിയിലേ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് പെൺകുട്ടി കൊലപ്പെടുത്തിയത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ്മരിച്ചിരുന്നു.

ഭാവനയുടെ നായകനായി അഭിനയിച്ച ശേഷം 2 വർഷത്തോളം വീട്ടിലിരിക്കേണ്ടി വന്നു; ആരാധകർ വിളിക്കുന്നത് സീരിയലിലെ മമ്മൂട്ടിയെന്ന്

0
Spread the love

കുടുംബ പ്രേക്ഷകർക്ക് സിനിമക്കാരെക്കാളും എന്നും പ്രിയങ്കരം സീരിയൽ- റിയലിറ്റി ഷോ താരങ്ങളാണ്. സിനിമക്കാരെ പോലെ താരജാഡകൾ ഒട്ടും ഇല്ല, മാത്രവുമല്ല സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സോഷ്യൽ മീഡിയ വഴിയും മറ്റും പ്രേക്ഷകർക്ക് മിനി സ്ക്രീൻ താരങ്ങളെടു അത്തറിയാം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരം ഏഷ്യാനെറ്റ് പരമ്പരകളോടാണ്. ഇത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ചാനലിലെ ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യയുടെ ഒരു തുറന്നു പറച്ചിൽ ആണിപ്പോൾ ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.

കരിയറിന്റെ തുടക്കകാലത്ത് താരം ഭാവനയുടെ നായകനായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വളരെയധികം പ്രതീക്ഷകളോടെയായിരുന്നു അന്നാ ചിത്രത്തിൽ താൻ നായകനായി അഭിനയിച്ചതെന്നും കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യമെന്ന ധാരണയിൽ താൻ എത്തിയെന്നും താരം പറയുന്നു.

സീരിയലിലെ മമ്മൂട്ടി എന്നാണ് ആരാധകർ വിളിക്കാറുളളത്. വർഷങ്ങളായി രൂപത്തിൽ യാതൊരു മാ​റ്റവും സംഭവിക്കാത്തത് കൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്. ഞാൻ ചെയ്യുന്ന വർക്കൗട്ടുകൾ കാരണമോ അല്ലെങ്കിൽ ജനിതകപരമായ കാര്യങ്ങളോ കൊണ്ടായിരിക്കും മാ​റ്റമില്ലാത്തത്. അല്ലാതെ മമ്മൂക്കയുമായി എന്നെ താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ല. അദ്ദേഹത്തിന്റെ കലാപരമായ സംഭാവന ചിന്തിക്കുന്നതിലും അപ്പുറമാണ്.

സീരിയലുകളിൽ അഭിനയിച്ചുക്കൊണ്ടിരുന്ന സമയത്താണ് ഭാവനയുടെ നായകനായി ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നാൽ ആ സിനിമയ്ക്കു ശേഷം രക്ഷപ്പെടുമെന്ന് വിചാരിച്ച താൻ രണ്ട് വർഷത്തോളം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്ന സ്ഥിതി ആയിരുന്നുവെന്നും താരം പറയുന്നു. അന്ന് തന്റെ ധാരണ സിനിമ റിലീസായതിനുശേഷം കൂടുതൽ അവസരങ്ങൾ കിട്ടുമെന്നായിരുന്നുവെന്നും ആ ധാരണ മണ്ടത്തരമായിരുന്നു വൈകാതെ മനസിലായെന്നും താരം പറയുന്നു.

അതേസമയം തന്റെ ഭാഗത്ത് നിന്നും സിനിമയിൽ വേഷം ലഭിക്കാനുള്ള അത്തരത്തിലുളള ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇനി ശ്രമിക്കണമെന്നുണ്ടെന്നും താരം പറയുന്നു. ആരെങ്കിലും ചെറിയ ഒരു വേഷമെങ്കിലും തന്ന് സഹായിച്ചാൽ ചിലപ്പോൾ താൻ വിജയിക്കുമായിരിക്കും. ബിഗ്‌ബോസിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. എല്ലാ സീസണുകളിലും പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. ബിഗ്‌ബോസ് പരിപാടി എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്’- സാജൻ സൂര്യ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയും മമ്മൂക്കയുടെ ആരോഗ്യവും കാരണം മഹേഷ് നാരായണൻ ചിത്രം പാതി വഴിയിലോ? വിശദീകരണവുമായി നിര്‍മാതാക്കൾ

0
Spread the love

മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്‍റെ നിര്‍മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്കെതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ അനാവശ്യ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ പ്രതികരിച്ചു.

‘‘മലയാള സിനിമയും ഓൺലൈൻ മാധ്യമങ്ങളും: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്. യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്കു മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാദമാക്കാൻ ശ്രമിക്കുന്നത് മഹേഷ് നാരായണന്‍ സംവിധാനം നിർവഹിക്കുന്ന ആന്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രത്തെക്കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതൊഴിച്ചാൽ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം ക്യാംപെയ്നുകൾ ഇൻഡസ്ട്രിക്കു തന്നെ അപകടമാണ്.ഇത്തരം നിരുത്തരവാദപരമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണ്.’’–സലിം റഹ്മാന്റെ വാക്കുകൾ.

മമ്മൂട്ടി നായകനാകുന്ന സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ് ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമാണം. സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരും രാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.

കണ്ണൂരിൽ 4 മാസമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

0
Spread the love

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു.രാത്രി 11 മണിക്ക് യാസികയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടി വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി.അതേസമയം കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

ശരിക്കും ‘ബ്രോ ഡാഡി’ ആകേണ്ടിയിരുന്നത് ലാലേട്ടനല്ല, മമ്മൂക്ക! വെളിപ്പെടുത്തി പൃഥ്വിരാജ്

0
Spread the love

ലൂസിഫര്‍ എന്ന മാസ് കൊമേഷ്യല്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച കോമഡി എന്‍റര്‍ടെയ്​നറായിരുന്നു ബ്രോ ഡാഡി. കൊവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്​ത ചിത്രം വലിയ സ്വീകാര്യതയും നേടിയിരുന്നു. ഈ ചിത്രത്തില്‍ ആദ്യം താന്‍ നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിക്ക് കഥ ഇഷ്​ടപ്പെട്ടതാണെന്നും കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ബ്രോ ഡാഡിയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. ജോണ്‍ കാറ്റാടിയായി മമ്മൂക്ക വരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ കാണുന്ന ജോണ്‍ കാറ്റാടി ആയിട്ടായിരുന്നില്ല. പാലയില്‍ ഒരുപാട് ഭൂമിയൊക്കെയുള്ള കോട്ടയം കുഞ്ഞച്ചനെ പോലെയൊരു കഥാപാത്രമായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്​തത്. നല്ല സ്നേഹമുള്ള ഒരു ഭര്‍ത്താവായി മമ്മൂക്ക വന്നാല്‍ കാണാന്‍ നല്ല ക്യൂട്ടായിരിക്കുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തെ ആ രീതിയില്‍ ആരും കണ്ടിട്ടില്ല.

ഞാന്‍ മമ്മൂക്കയെ പോയി കണ്ടു, അദ്ദേഹത്തിന് സ്ക്രിപ്​റ്റും ഇഷ്​ടപ്പെട്ടു. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് അത് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് മമ്മൂക്ക പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ കോവിഡ് സമയത്ത് ചെയ്യാന്‍ പ്ലാന്‍ ചെയ്​ത സിനിമ ആണത്. ആ സമയം കടന്നുപോയാല്‍ വീണ്ടും ഒരുപാട് സിനിമകള്‍ വരും. ശരിക്കും മമ്മൂക്കയുമായി ചെയ്യണമെന്ന് ഞാന്‍ വിചാരിക്കുന്ന സിനിമ ഇതല്ല. ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. മമ്മൂക്ക നേരത്തെ തന്നെ മറ്റൊരു സിനിമയിലേക്ക് കമ്മിറ്റഡ് ആയിരുന്നു. അതിനാല്‍ അന്ന് ബ്രോ ഡാഡി ചെയ്യാന്‍ പറ്റിയില്ല. മമ്മൂക്കയോടാണ് ആദ്യം ബ്രോ ഡാഡിയുടെ കഥ പറഞ്ഞതെന്ന് ലാലേട്ടനും അറിയാം. മമ്മൂക്ക ആണ് വന്നിരുന്നെങ്കില്‍ മറ്റൊരു തരത്തിലുള്ള ബ്രോ ഡാഡി ആകുമായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts