Home Blog

ഏറ്റെടുക്കാൻ അന്ന് പലരും മടിച്ചിരുന്ന ജോലി; 50 രൂപ ശമ്പളത്തിൽ തുടങ്ങിയ അമ്മയെ കുറിച്ച് നടൻ വിജിലേഷ്

0
Spread the love

നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അങ്കണവാടിയിൽ ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെക്കുറിച്ചാണ് വിജിലേഷ് കുറിപ്പ് പങ്കുവെച്ചത്. അമ്പത് രൂപ ശമ്പളത്തിലാണ് തന്റെ അമ്മ ജോലിയിൽ കയറിയത്. വിരമിക്കുമ്പോൾ 9000 രൂപയായി അത് മാറി. പണ്ട് ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു അതെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്തം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറയുന്നു

ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്

പുലർച്ചെ 4.30ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത്‌ തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിൻന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്. ഡിഗ്രി പഠനത് ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു. തുടർന്ന് പിജിക്ക്‌ തിയേറ്ററും. തിയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു

വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണങ്ങുന്ന നേരത്ത് ഇളം വെയിലായും, അവരെ കഥകളുടെ, പാട്ടിന്റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറയ്ക്കുന്നതും കാണാൻ എന്ത് രസമാണ്. 40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്തം അതിൽ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു.

അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്. പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻഒരു വസന്തമത്രയും അമ്മയ്ക്കൊപ്പമുണ്ട്.

ഇത്രയും കൂടി: അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരുപാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സർക്കാർ അഭിനന്ദനമർഹിക്കുന്നതുമാണ്. ഇനിയും കൂടുതൽ ശ്രദ്ധ അവർക്ക് നൽകി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട്.

ചർമം മേക്കപ്പ് ഇല്ലാതെ തന്നെ തിളങ്ങും; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ..

0
Spread the love

ചർമ്മസംരക്ഷണത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് സഹായകമാണ്. ചർമ്മത്തിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.

അവാക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ അവോക്കാഡോ ചർമ്മത്തിന് ജലാംശം നൽകാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും.

ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഈ മത്സ്യങ്ങൾ വീക്കം കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഡാർക്ക് ചോക്ലേറ്റ്.

തക്കാളി

ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയ തക്കാളി സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങൾ

ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വാർദ്ധക്യത്തിന്റെ ചർമ്മ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ.

ക്യാരറ്റ്

ബീറ്റാ കരോട്ടിന്റെ അടങ്ങിയ ക്യാരറ്റ് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുക ചെയ്യും.

മധുരക്കിഴങ്ങ്

വീട റ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും.

നട്സ്

ചർമ്മത്തെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ് നട്‌സും വിത്തുകളും.

​ഗ്രീൻ ടീ

ഗ്രീൻ ടീ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും.

കിവിപ്പഴം

കിവിപ്പഴത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ! ഹെയർ ട്രാൻസ്പ്ലാൻഡിങ് ചികിത്സ ചർച്ചയാകുന്നതിനിടെ തന്റെ അനുഭവം പറഞ്ഞ് വിജയ് മാധവ്

0
Spread the love

ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ ഈയടുത്ത് വളരെയധികം നടുക്കിയിരുന്നു. ചികിത്സാ പിഴവുമൂലം സനിലിന്റെ തലയിൽ മാസം ഭക്ഷിക്കുന്ന ബാക്റ്റീരിയ ഉണ്ടാവുകയായിരുന്നു. വൈകാതെ തലയോട്ടി വെളിവാകുന്ന നിലയിൽ ഈ ബാക്റ്റീരിയ തലയിൽ പ്രവർത്തിക്കുകയായിരുന്നു. വാർത്ത പ്രചരിച്ചതോടെ ഹെയർ പ്ലാന്റ് ട്രീറ്റ്മെന്റ് ചെയ്തവരും ചെയ്യാനിരിക്കുന്നവരും വലിയതോതിൽ പരിഭ്രാന്തനായിരുന്നു. ഇപ്പോഴിതാ താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ്.

സനലിന് സംഭവിച്ച ദുരവസ്ഥ പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ആർക്കും അങ്ങനെ ഒരു സ്ഥിതി വരാതിരിക്കട്ടെയെന്നും എന്നാൽ തന്റെ ഹെയർ ട്രാൻസ്പ്ലാൻഡിങ് യാത്ര വളരെ തൃപ്തികരമായിരുന്നു എന്നുമാണ് വിജയ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പഞ്ഞത്.

”പാട്ടും പാടി ചെയ്ത എന്റെ സർജറി… നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാം. ഒരുപാട് പേര് ഇന്നലെ എനിക്ക് സനിൽ എന്ന സഹോദരന്റെ വീഡിയോസ് അയച്ചു തന്നു. ഇപ്പോളും വന്നുകൊണ്ടേയിരിക്കുന്നു. ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്‌. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കുക”, വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ടെലെഗ്രാമിൽ വിൽപന; അന്വേഷണം

0
Spread the love

മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ പേജിനെതിരെയാണ് അന്വേഷണം.

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന മെട്രോ ചിക്സ് എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്ബെംഗളുരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഇൻസ്റ്റ പേജിന്‍റെ പേരും അതിലെ ചിത്രങ്ങളും വീഡിയോകളും മാറ്റിയ നിലയിലാണ്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഹൃദയപൂർവ്വത്തിന് പാക്കപ്പ്; അടുത്ത ലാലേട്ടൻ ഹിറ്റിനായി പ്രതീക്ഷയോടെ ആരാധകർ

0
Spread the love

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്ധ

ധാരാളം പുതുമകളും, , കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു.

പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവികാ മോഹനനും സംഗീത യുമാണു നായികമാർ.ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപ് മ്പത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.അഖിൽ സത്യൻ്റേതാണ് കഥ.അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. തിവിൻ പോളി നായകനായ തൻ്റെ രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻതൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെ നായകനാകുന്നുണ്ട്.

ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.ഛായാഗഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് കെ. രാജഗോപാൽ.കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ ‘കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്.സ്റ്റിൽസ്- അമൽ.സി.സ ദർ’സഹസംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യശ്രീ ഹരി.പ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്വാഴൂർ ജോസ്.

കൊച്ചുപ്രേമൻ എന്നു വിളിച്ച് കളിയാക്കുന്നവരോട്; വിമർശകർക്കുള്ള ചുട്ടമറുപടിയുമായി ജാൻ മണി ദാസ്

0
Spread the love

സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജന്മണി ദാസ്. ജന്മം കൊണ്ട് അസാമി ആണെങ്കിലും കർമം കൊണ്ട് താരത്തിന്റെ തട്ടകം കേരളമാണ്. ടോപ് സെലിബ്രിറ്റികൾക്കു മുതൽ മേക്കപ്പ് ഇട്ട ചരിത്രമാണ് ഇവിടെ ജാൻ മണിക്കുള്ളത്. മലയാളം ബിഗ് ബോസിലേക്ക് എത്തിയതോടെ താരം സാധാരണ ജനങ്ങൾക്കും പരിചിതയാവുകയായിരുന്നു. വൈകാതെ സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയകളും നിരന്തരം പിന്തുടരുന്ന സെലിബ്രിറ്റിയായി ജാൻമണി മാറുകയും ചെയ്തു.

ജാൻമണിക്ക് വളരെയധികം ആരാധകർ ബിഗ് ബോസിന് ശേഷം കൂടിയെങ്കിലും അത്രതന്നെ വിമർശകരും സോഷ്യൽ മീഡിയ വഴി വർദ്ധിച്ചു. താരത്തിന്റെ പല വീഡിയോയ്ക്കും ഫോട്ടോയ്ക്ക് താഴെ നടൻ കൊച്ചു പ്രേമനുമായി ഉപമിച്ച് പലപ്പോഴും ഇത്തരക്കാർ മോശം കമന്റുകൾ ഇടാറുണ്ട്. ഇപ്പോഴിതാ തന്നെ മനപ്പൂർവ്വം വേദനിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജാൻ മണിയിപ്പോൾ.

തന്നെ കൊച്ചപ്രേമൻ എന്നു വിളിക്കുന്നവർ തന്നെയല്ല, അദ്ദേഹത്തെയാണ് അപമാനിക്കുന്നതെന്ന് ജാൻമണിദാസ് പറയുന്നു. ”പൂതന എന്നൊക്കെ എന്നെ വിളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കണ്ടിട്ട് വിഷമം തോന്നാറില്ല. മൈൻഡ് ചെയ്യാറുമില്ല. ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരാറ്. അവരുടെയൊക്കെ നിലവാരം അത്രയേ ഉള്ളൂ. കൊച്ചുപ്രേമൻ എന്നു വിളിച്ച് എന്നെ പരിഹസിക്കാം എന്നാണ് ചിലർ കരുതുന്നത്.പക്ഷേ, അവർ എന്നെയല്ല, അദ്ദേഹത്തെയാണ് കളിയാക്കുന്നത്. അദ്ദേഹം ഒരു നല്ല കലാകാരനാണ്. ഒരു പണിയുമില്ലാതെ 24 മണിക്കൂറും ഫോണും കയ്യിൽ പിടിച്ചിരിക്കുന്നവരാണ് ഇത്തരത്തിലുള്ള കമന്റുകളിടുന്നത്. ഈ പറയുന്നവരാരും എനിക്ക് ചെലവിനുള്ള പണം നൽകുന്നില്ല”, ജാൻമണി ദാസ് പറഞ്ഞു.

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക; മോഹൻലാൽ 65ൽ

0
Spread the love

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുന്ന ഈ വേളയിൽ ഏവരും കാത്തിരിക്കുന്ന ആശംസ ഏതുയിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തിന്, സഹപ്രവർത്തകന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’, ‘ഏറ്റവും വില കൂടിയ ആശംസ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ ശ്രദ്ധ നേടാറുണ്ട്.

മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് നിരവധിപ്പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

0
Spread the love

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു

ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പ്രമേഹം നേരത്തെഎത്തിയെന്ന് സൂചന

0
Spread the love

തിരക്കുപിടിച്ച ജീവിതത്തില്‍ പലരും പലകാര്യങ്ങളും ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് സ്വന്തം ആരോഗ്യത്തിന്റെ കാര്യം. എന്തെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടെങ്കില്‍, സാരമില്ല പിന്നെ ഡോക്ടറെ കാണാം എന്നോര്‍ത്ത് സ്വന്തമായി ചികിത്സ നടത്താനും മടിക്കാറില്ല. എന്നാല്‍ ഏറ്റവും അധികം ആളുകളെ ബാധിക്കുന്നു എന്ന് കരുതുന്ന പ്രമേഹം തുടക്കത്തിലെ ലക്ഷണങ്ങളെല്ലാം അവഗണിച്ച് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് പലരും അറിയുന്നതുതന്നെ. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ പതുക്കെപ്പതുക്കെ പ്രത്യക്ഷപ്പെടുന്നവയാണ്. എന്തൊക്കെയാണ് ഭാവിയില്‍ പ്രമേഹം വരും എന്ന് സൂചിപ്പിക്കുന്ന ആ ലക്ഷണങ്ങള്‍….

പതിവായി മൂത്രമൊഴിക്കല്‍ ( പ്രത്യേകിച്ച് രാത്രിയില്‍)

നിങ്ങള്‍ പതിവിലും കൂടുതല്‍ തവണ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമില്‍ പോകാറുണ്ടോ? എന്നാലത് നിങ്ങളുടെ രക്തത്തില്‍ നിന്ന് അധിക പഞ്ചസാര ഫില്‍റ്റര്‍ ചെയ്യാന്‍ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാകാം. ‘പോളിയൂറിയ’ എന്ന ഈ അവസ്ഥ പ്രമേഹത്തിന്റെ ഒരു സാധാരണ മുന്‍കൂര്‍ സൂചനയാണ്. കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുന്നതിലൂടെ വൃക്കകള്‍ അധിക ഗ്ലൂക്കോസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിരന്തരമായ ദാഹം

എത്ര വെളളം കുടിച്ചാലും പിന്നെയും പിന്നെയും ദാഹം തോന്നാറുണ്ടോ? ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോഴുള്ള നിര്‍ജലീകരണം കൊണ്ടാവാം അത്.ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെടുമ്പോള്‍ അത് തലച്ചോറിലേക്ക് കൂടുതല്‍ വെള്ളം കുടിക്കാനുള്ള സംവേദനം നല്‍കുന്നു. ഇത് അമിത ദാഹത്തിലേക്ക് നയിക്കുന്നു. ‘പോളിഡിപ്ലിയ’ എന്ന ഈ അവസ്ഥ പലപ്പോഴും ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു

ഭാരക്കുറവ്

വ്യായാമം ഒന്നും കൂടാതെ ശരീരഭാരം കുറഞ്ഞു തുടങ്ങുമ്പോള്‍ സന്തോഷിക്കാന്‍ നില്‍ക്കേണ്ട. പക്ഷേ ഇതൊരു പ്രശ്‌നമായിത്തന്നെ കണക്കാക്കണം. നിങ്ങളുടെ ശരീരത്തിന് ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൊഴുപ്പും പേശികളും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു.ഇത് അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തില്‍ ഇത് പ്രത്യേകിച്ചും സാധാരണമാണ്. ചിലപ്പോള്‍ ടൈപ്പ് 2 പ്രമേഹത്തിലും ഇത് സംഭവിക്കാം

അമിതമായ വിശപ്പ്

എത്ര കഴിച്ചാലും പിന്നെയും വിശക്കുന്നുണ്ടെന്ന് തോന്നാറുണ്ടോ? ‘പോളിഫാഗിയ’ എന്നാണിത് ഈ അവസ്ഥ അറിയപ്പെടുന്നത്.രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും അത് നിരന്തരമായ വിശപ്പിന് കാരണമാകുകയും ചെയ്യും.

വരണ്ട ചര്‍മ്മവും ചൊറിച്ചിലും

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കപ്പെടാന്‍ കാരണമാകും. രക്ത ചംക്രമണം മോശമായാല്‍ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകാം.

പതുക്കെ ഉണങ്ങുന്ന മുറിവുകള്‍

മുറിവുകളും ചതവുകളും ഉണങ്ങാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കാറുണ്ടോ? രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ തടസപ്പെടുത്തുകയും നാഡികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. മുറിവുകള്‍ ഉണക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള ശരീരത്തിന്റെ കഴിവ് മന്ദഗതിയിലാകും. ഇത് ചെറിയ പരിക്കുകള്‍ പോലും കൂടുതല്‍ ഗുരുതരമാക്കാനിടയുണ്ട്.

കാഴ്ച മങ്ങല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ കണ്ണുകളുടെ ലെന്‍സുകള്‍ വീര്‍ക്കാന്‍ കാരണമാകുന്നു. ഇത് കാഴ്ച മങ്ങലിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് ഈ അവസ്ഥ വന്നും പോയും ഇരിക്കാം. ഭാവിയില്‍ പ്രമേഹ റെറ്റിനോപ്പതി ഉള്‍പ്പടെയുളള ഗുരുതരമായ നേത്ര സങ്കീര്‍ണതകള്‍ക്ക് ഇത് കാരണമാകും.

താനൊരു നടിയാണെന്ന് ഭർത്താവറിഞ്ഞത് വിവാഹശേഷം; അമ്മയായത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ

0
Spread the love

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2023ലായിരുന്നു ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയുമായുള്ള അമലയുടെ വിവാഹം. 2024 ജൂൺ 11ന് ദമ്പതികൾക്ക് ഒരു മകൻ പിറന്നു.

ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെ കടന്നു പോയപ്പോഴാണ് ഗർഭിണിയാകുന്നതെന്നും അത് സ്വയം കണ്ടെത്താനും ദിശാബോധം നേടാനും സഹായിച്ചെന്ന് തുറന്നു പറയുകയാണ് അമല. “ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത സമയത്താണ് ഞാൻ ഗർഭിണിയായത്. പക്ഷേ ആ അനുഭവം എനിക്ക് ഒരു ദിശാബോധം നൽകുകയും എന്നെ ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തു. ആ പഴയ ‘ഞാൻ’ എവിടേക്കാണ് പോയതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് അത് ഏറെ ഇഷ്ടപ്പെട്ടു,” അമല പോൾ ജെഡബ്ല്യുഎഫിൽ പറഞ്ഞു

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് ഭർത്താവ് ജഗത് എത്തിയെന്നും അമല പറഞ്ഞു. ജഗത്തിനെ ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് അടുത്തിടെ അമല പറഞ്ഞിരുന്നു. “ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു ജഗത് താമസം. തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെവെറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത് എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്,” അമല പറഞ്ഞു.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts