Home Blog Page 5

സംസ്ഥാനത്ത് 11 ജില്ലകളില്‍ നാളെ റെഡ് അലേർട്ട്; തീവ്ര മഴ

0
Spread the love

കേരളത്തിലെ 11 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിട്ടുള്ളത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ള ജില്ലകൾ

25-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

26-05-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 27-05-2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

28-05-2025: കണ്ണൂർ, കാസർകോട്

29-05-2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

0
Spread the love

വെഞ്ഞാറമൂട് കൂട്ടകൊല കേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തൽ

താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ ജയലിലിൽ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിൽ മറ്റൊരു തടവുകാരനൊപ്പം താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.

കൂട്ടക്കൊലപാതകത്തില്‍ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. സല്‍മ ബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട്‌ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല . ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ സകുടുംബം നടി ലക്ഷ്മിപ്രിയ

0
Spread the love

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവ് ജയേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രമാണ് ലക്ഷ്മീപ്രിയ പങ്കുവച്ചത്. ജയേഷാണ് സെൽഫി ചിത്രം പകർത്തിയത്. ഈ മാസം ആദ്യമാണ് താൻ വിവാമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്

ചേരാത്ത ജീവിതത്തിൽ നിന്ന് താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. ഇതേതുടർന്ന് ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ പടർന്നു. അതിനിടെ ജയേഷ് പങ്കുവച്ച കുറിപ്പും ചർച്ചയായി. അപവാദങ്ങൾ സൃഷ്ടിക്കും. വിഡ്ഡികൾ അത് പ്രചരിപ്പിക്കും. മണ്ടൻമാർ വിശ്വസിക്കും എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ ഇരുവരുടെയും പോസ്റ്റുകളോ വിശദീകരണങ്ങളോ ഒന്നും തന്നെ വന്നില്ല. ഇതിനിടെയാണ് ഇവർ ഒന്നിച്ചുള്ള കുടുംബ ചിത്രം പുറത്തുവന്നിരിക്കുന്നത്.

അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്‌തുക്കൾ തീരത്ത് അടിഞ്ഞേക്കാം; അടുത്ത് പോവുകയോ തൊടുകയോ ചെയ്യരുത്: മുന്നറിയിപ്പ്

0
Spread the love

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള വസ്‌തുക്കൾ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും ഉടൻതന്നെ 112 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കപ്പലിൽ നിന്ന് ഉൾക്കടലിലേക്ക് ആറ് മുതൽ എട്ട് കണ്ടെയ്‌നറുകൾ വരെ വീണതായാണ് വിവരം. കണ്ടെയ്‌നർ കണ്ടാൽ കുറഞ്ഞത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. അധികൃതർ വസ്‌തുക്കൾ മാറ്റുമ്പോൾ തടസം സൃഷ്‌ടിക്കരുത്. ദൂരെ മാറി നിൽക്കാൻ ശ്രദ്ധിക്കണം. പൊതുജനങ്ങളും മാദ്ധ്യമ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു

മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും കോസ്റ്റ് ​ഗാർഡും ആവശ്യമായ നടപടി സ്വീകരിക്കും. ഇത് എന്ത് തരത്തിലാണ് മനുഷ്യന് അപകടകരമാവുമെന്ന് ഇപ്പോൾ അറിയില്ല. തീരം നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലായിടത്തും സംവിധാനങ്ങൾ എത്താൻ സാദ്ധ്യതയില്ലാത്തതിനാലാണ് പൊതുസമൂഹത്തോടും പറയുന്നതെന്ന് ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി.

മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ടാണ് ചരക്കുകപ്പലായ എംഎസ്സി എൽസ 3 അറബിക്കടലിൽ ചരിഞ്ഞത്. 24 ജീവനക്കാരിൽ 21 പേരെ കോസ്റ്റ് ഗാർഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ ഇന്നലെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും ചീഫ്, സെക്കന്റ് എൻജിനിയർമാരെയും ഇന്ന് രാവിലെ രക്ഷപ്പെടുത്തി. റഷ്യൻ പൗരനാണ് ക്യാപ്റ്റൻ. 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയക്കാരനുമാണ് മറ്റുള്ളവർ. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.കി.മി ) അകലെ തെക്കുപടിഞ്ഞാറായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം

കപ്പലിൽ നിന്ന് പുറത്തേക്കെത്തിയ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താൻ സാദ്ധ്യത കൂടുതലാണെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു. തിരുവനന്തപുരം തീരത്ത് എത്താനും വിദൂര സാദ്ധ്യതയുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി എന്നീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്തേക്ക് അടിഞ്ഞേക്കും

നമ്മൾ പങ്കിടുന്ന അതുല്യമായ ബന്ധം, അത് കാലത്തിനനുസരിച്ച് വളർന്ന് കൊണ്ടേയിരിക്കുന്നു; ആന്റണി പെരുമ്പാവൂരിന് ആശംസയുമായി മോഹൻലാൽ

0
Spread the love

മോഹൻലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് നിർമാതാവായി വളർന്ന ആന്റണി നടനും മോഹൻലാലിന്റെ ബിസിനസ് പാർട്ണറും സുഹൃത്തും ഒക്കെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആരംഭിച്ച മോഹൻലാലിന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലെല്ലാം ഒപ്പം നിന്ന ആളാണ് ആന്റണി. രണ്ട് ദിവസം മുൻപ് നടന്ന മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിലും ആന്റണി തന്നെ മുന്നിൽ. ഇപ്പോഴിതാ ആന്റണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

”ആൻ്റണി, ഇന്ന് നിങ്ങളെ ആഘോഷിക്കുന്നത്, നമ്മൾ പങ്കിടുന്ന അതുല്യമായ ബന്ധത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. അത് കാലത്തിനനുസരിച്ച് വളർന്ന് കൊണ്ടേയിരിക്കുന്നു. സ്നേഹവും ഊഷ്മളതയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു”, എന്നാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം ശാന്തിയ്ക്കും ആന്റണിക്കും വിവാഹ വാർഷിക ആശംസകളും നടൻ നേർന്നിട്ടുണ്ട്. “ശാന്തിക്കും ആൻ്റണിക്കും, നിങ്ങളുടെ വാർഷികം നിങ്ങൾ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിൻ്റെയും ആഘോഷമായിരിക്കട്ടെ. ഇനിയും വരാനിരിക്കുന്ന എല്ലാ സന്തോഷത്തിൻ്റെയും ഓർമ്മപ്പെടുത്തലായി മാറട്ടെ. വാർഷിക ആശംസകൾ!”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് എത്തിയത്.

മഴ കുറയില്ല: അനാവശ്യ യാത്രകൾ വേണ്ട; എല്ലാ ജില്ലകളിലും നടപടികൾ ആരംഭിച്ചു; മന്ത്രി കെ രാജൻ

0
Spread the love

സംസ്ഥാനത്ത് 85 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ഇന്നലെ കാറ്റ് വീശിയെന്ന് മന്ത്രി കെ രാജൻ. ആലുവ മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇപ്പോൾ കാറ്റിന്റെ വേഗത കാണിക്കുന്നുണ്ട്. ദിശ മാറാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മേഘചലനങ്ങൾ വളരെ വേഗതയിലാണ്. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തരമായി മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ കൂടെ സംസ്ഥാനത്ത് എത്തും. ഇതോടെ അഞ്ച് എൻഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിപ്പിക്കാൻ കഴിയും. മഴ പെട്ടെന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ല. ജില്ലാ കളക്ടർമാരോട് എല്ലാ മണിക്കൂറിലും വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കാൻ 3950 ക്യാമ്പുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. സം‌സ്ഥാനം സജ്ജമാണെന്നും ജനങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. നൈബിരിയൻ കപ്പൽ അറബിക്കടലിൽ ചരിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ചോർന്ന ഇന്ധനം മഞ്ഞപ്പാട പോലെ തീരത്ത് അടിയാൻ സാധ്യതയുണ്ട്. 5 കപ്പലുകൾ ചെരിഞ്ഞു കിടക്കുന്ന കപ്പലിനെ ഉയർത്താനുള്ള ശ്രമത്തിലാണ്. തീദ്ദേശങ്ങളിൽ ലായനികൾ കണ്ടാൽ അത് സമാഹരിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. അങ്ങനെ കണ്ടാൽ നിർവീര്യമാക്കാനുള്ള സംവിധാനം കയ്യിൽ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഹോം നഴ്സിന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59 കാരൻ മരിച്ചു

0
Spread the love

പത്തനംതിട്ട ഹോം നഴ്സിന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59 കാരൻ മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. വിമുക്തഭടനായ ശശിധരന്‍ പിള്ള കുറച്ചു കാലമായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു ശശിധരൻ പിള്ളയെ നഗ്നനാക്കി മർദ്ദിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് ശേഷം അബോധാവസ്ഥയിലായിരുന്നു ശശിധരൻ പിള്ള. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.

തരംഗമായി മൂൺവാക്കിലെ വേവ്; ചിത്രം മേയ് 30ന് തിയറ്ററുകളിൽ..

0
Spread the love

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുമെന്നുറപ്പു നൽകുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയയിൽ തരംഗമാകുകയാണ്. മൃദുൽ അനിൽ, ഹനാൻ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തിൽ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികൾ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം മൂൺവാക്ക് മേയ് 30ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിലേക്കെത്തിക്കുന്നു

നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്‌ക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

മൂൺവാക്കിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖർ

സംസ്ഥാനത്ത് മഴ തുടരും; ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, വിവിധ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

തുടരും ഒടിടിയിൽ എത്താൻ ഒരാഴ്ച വൈകും; അഭ്യർത്ഥിച്ച് തിയേറ്റർ ഉടമകൾ

0
Spread the love

തിയേറ്റർ ഉടമകളുടെ അഭ്യർത്ഥനയെ തുടർന്ന് മോഹൻലാൽ ചിത്രം തുടരും ഒടിടിയിൽ എത്താൻ ഒരാഴ്ച വൈകും. മേയ് 23 ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ഇപ്പോഴും മിക്ക തിയേറ്ററുകളിലും നാലു ഷോകളുമായി ചിത്രം വിജയ കുതിപ്പ് തുടരുന്നുണ്ട്.കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സ്വന്തമാക്കിയത്. മാർച്ച് 27 ന് റിലീസായ എമ്പുരാനും ഏപ്രിൽ 25 ന് റിലീസായ തുടരും എന്നീ ചിത്രങ്ങൾ മാത്രം സൃഷ്ടിച്ചത് 500 കോടിയിലധികം രൂപയുടെ ബിസിനസാണ്. മോഹൻലാലും ശോഭനയും ഇടവേളയ്ക്കുശേഷം ഒരുമിച്ച ചിത്രം ആണ് തുടരും.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts