Home Blog Page 9

എലിസബത്ത് കഴിഞ്ഞ 15 വർഷമായി മരുന്നു കുടിക്കുന്നു; അവർക്ക് ഭർത്താവുണ്ട്; എലിസബത്ത് – ബാലവിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി കോകില

0
Spread the love

സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. വിവാഹമോചന രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും തന്റെ മകളുടെ പേരിലായി നൽകിയ ആകെയുള്ള ഇൻഷുറൻസ് താരം പിൻവലിച്ചുവെന്നും കാണിച്ച് ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്ത് എത്തിയതോടെ ആയിരുന്നു ബാലയ്ക്കെതിരായ വിവാദങ്ങളുടെ തുടക്കം. പിന്നാലെ രംഗത്ത് എത്തിയ രണ്ടാം ഭാര്യ എലിസബത്ത് ഉദയൻ ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.

തുറന്നുപറച്ചിൽ എന്നോളം പിന്നാലെ നടത്തിയ വീഡിയോകളിലും ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിൽ എലിസബത്ത് സംശയം രേഖപ്പെടുത്തുകയും സ്ത്രീകളെ താരം വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിക്കുകയായിരുന്നു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്ന് വ്യക്തമാക്കിയ എലിസബത്ത് തന്റെ ജീവൻ വൈകാതെ അപകടത്തിൽ ആകും എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു മറുപടിയായി പലതവണ ബാലരംഗത്തെത്തിയിരുന്നു. നിയമപരമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് താൻ കൂടുതൽ തുറന്നു പറച്ചിലുകൾ നടത്താത്തതെന്നും എന്നാൽ അത് തന്റെ ദൗർബല്യമായി കാണരുത് എന്നുമായിരുന്നു ബാല വ്യക്തമാക്കിയത്. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിൽ സംശയം രേഖപ്പെടുത്തിയ മുൻ ഭാര്യക്കുള്ള മറുപടിയായി കരൾ ദാദാവിനെയും താരം രംഗത്തെത്തിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്തിനെതിരെ ഗുരുതരാരോപണമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ഭാര്യ കോകില.

താനിപ്പോൾ ബാലയ്ക്കൊപ്പം സന്തോഷവതിയാണ് എന്നാൽ എലിസബത്തിന്റെ ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അതിനാലാണ് ഇപ്പോൾ വന്ന് നേരത്തെ അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുന്നത് എന്നുമാണ് കോകില വ്യക്തമാക്കുന്നത്. എലിസബത്ത് 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും ഒരു ഡോക്ടറുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നും കോകില ആരോപിക്കുന്നു. ബാല ഒരിക്കലും കാര്യങ്ങൾ പൂർണമായും തുറന്നു പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ പറഞ്ഞാൽ നാണക്കേട് തങ്ങൾക്ക് തന്നെയാണെന്ന് പറഞ്ഞ കോകില താൻ സന്തോഷത്തോടെ ബാലയ്കൊപ്പം കഴിയുന്നതുപോലെ രജിസ്റ്റർ വിവാഹം ചെയ്ത ആൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാനും എലിസബത്തിനെ ഉപദേശിക്കുന്നുണ്ട്.

എലിസബത്ത് കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും, ഡിപ്രഷൻ കൂടി ആത്മഹത്യാ പ്രവണത കാണിക്കുന്ന അവസ്ഥയിൽ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ടും എലിസബത്തിന്റെ സഹോദരനുമായി ബാല സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടും തങ്ങളുടെ പക്കൽ ഉണ്ടെന്നും കോകില പറയുന്നു. തെളിവുകൾ ഇല്ലാതെയല്ല സംസാരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്തിയ കോകില മുൻപേ ഇക്കാര്യങ്ങളെല്ലാം പുറത്തുവിടണമെന്ന് താൻ ബാലയോട് പറഞ്ഞിരുന്നതായും എന്നാൽ എന്നാൽ ബാല ദയയോടെ പെരുമാറിയത് കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തുവിടാതിരുന്നത് എന്നും കോകില പറയുന്നു.

ഇവിടെ മയക്കുമരുന്ന് ഉപയോഗം കൂടാൻ കാരണം ദുർബല ശിക്ഷാ സംവിധാനം; പുറന്നാട്ടിൽ ലഹരി കയ്യോടെ പിടിച്ചാൽ വധശിക്ഷ വരെ!!

0
Spread the love

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും 2 കിലോയോളം കഞ്ചാവ് ശേഖരം പിടിച്ചതിന്റെ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കണ്ടത്. പോലീസ് സ്ഥലത്തെത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്നു തൂക്കി ചെറിയ പാക്കറ്റുകളിൽ ആക്കുന്ന തിരക്കിലായിരുന്നു. സേനയെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളും അളക്കാനുള്ള ത്രാസ് വരെ വിദ്യാർഥികളുടെ പക്കൽ ഉണ്ടായിരുന്നു. സംഭവം ഏതായാലും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊതുജനങ്ങളും മാതാപിതാക്കളും ആശങ്കയിലാണ്. സമൂഹത്തിൽ ലഹരി മരുന്ന് ഉപയോഗം സ്ഥിര സംഭവമായി മാറുന്ന കാഴ്ച ദുർബലമായ ശിക്ഷാ സംവിധാനത്തിന്റെ ബാക്കി പത്രമാണ് എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

പോലീസ് പിടിച്ചാലും കൈമടക്ക് കൊടുത്തോ നിയമത്തിന്റെ നിസ്സാരമായി പുറത്തു കടക്കാവുന്ന പഴുതുകളിലൂടെയോ രക്ഷപ്പെടാമെന്ന ചിന്തയാണ് പലപ്പോഴും സമൂഹത്തിൽ ലഹരിമരുന്ന് ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ മുഖ്യകാരണം. എന്നാൽ മറ്റു രാജ്യങ്ങളിൽ പലപ്പോഴും വധശിക്ഷയ്ക്ക് പോലും കാരണമായേക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മയക്കുമരുന്ന് ഉപയോഗം. അവ ഏതൊക്കെ രാജ്യങ്ങൾ ആണെന്ന് നോക്കാം..

മലേഷ്യ

മയക്കുമരുന്ന് ഉപയോഗം പോലുള്ള കാര്യങ്ങൾ ഗുരുതര കുറ്റകൃത്യമായി കാണുന്ന നിയമ സംവിധാനമാണ് മലേഷ്യ. മദ്യപിച്ച് കാർ ഓടിച്ചാൽ തന്നെ വലിയ ശിക്ഷ ലഭിക്കും. വലിയവൻ എന്നോ ചെറിയവനെന്നോ സ്വാധീനമുള്ളവൻ എന്നോ സ്വാധീനം ഇല്ലാത്തവൻ എന്നോ വിദേശി എന്ന സ്വദേശി എന്നോ വ്യത്യാസമില്ലാതെ കുറ്റകൃത്യത്തിന് അനുസരിച്ച് വധശിക്ഷ വരെ ലഭിച്ചേക്കാം.

ചൈന

മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന നിയമ സംവിധാനമാണ് ചൈനയുടേത്. മയക്കുമരുന്നുമായി ഒരാൾ പിടിക്കപ്പെട്ടാൽ അയാൾ തീർന്നുഎന്നു തന്നെ കരുതാം. സർക്കാർ ഉടമസ്ഥതയിലുള്ള പുനരധിവാസ കേന്ദ്രത്തിൽ നിശ്ചിത സമയം ചിലവഴിക്കേണ്ടി വരും. വധശിക്ഷ കഠിനമായ ശിക്ഷാരീതിയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെനിന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ പിന്നീട് ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നതാണ് ശിക്ഷയുടെ ഭീകരത.

വിയറ്റ്നാം

കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലും മയക്കുമരുന്ന് കടത്തിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 1.3 പൗണ്ടിൽ കൂടുതൽ മയക്കുമരുന്ന് പിടികൂടുകയാണെങ്കിൽ ആ വ്യക്തിക്ക് വധ ശിക്ഷ ഉറപ്പാണ്.

ഇറാൻ

ക്രിമിനൽ കുറ്റങ്ങളോട് ഒരുമയവും കാണിക്കാത്ത ഇറാനിൽ അതിനെക്കാൾ ഗൗരവത്തോടെയാണ് മയക്കുമരുന്ന് കടത്തിനെയും ഉപയോഗത്തിനെയും കാണുന്നത്. ദൈവനിന്ദ, രാജ്യദ്രോഹം എന്നിവ കൈകാര്യം ചെയ്യുന്ന ഇസ്ലാമിക് റെവല്യൂഷണറി കോടതിയുടെ അധികാര പരിധിയിലാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും ഉൾപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഇറാനിൽ വധശിക്ഷതന്നെയാണ് മയക്കുമരുന്ന് കേസുകൾക്കും ലഭിക്കുന്നത്. തീരെ കുറഞ്ഞ അളവിലാണെങ്കിലും ശിക്ഷയിൽ കാര്യമായ കുറവൊന്നും ഉണ്ടാവില്ല.

യു എ ഇ

യുഎഇ യും മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന രാജ്യമാണ്. ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഡോക്ടർമാർ എഴുതുന്ന ചില കുറിപ്പടികൾ പോലും യുഎഇയിൽ നിരോധിതമാണ്. ഇവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കണ്ടാൽ മയക്കുമരുന്ന് ഉപയോഗത്തിന് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ലഭിക്കും. ഒരുപക്ഷേ പിടികൂടുമ്പോൾ കൈവശം ഇല്ലെങ്കിൽ പോലും പരിശോധനയിൽ കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വലിയ ശിക്ഷ തന്നെ നേരിടേണ്ടി വരും.

സൗദി അറേബ്യ

സൗദി അറേബ്യയിലെ മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മിക്കപ്പോഴും വധശിക്ഷയാണ് നൽകുന്നത്.രാജ്യത്ത് മദ്യപാനം നിയമവിരുദ്ധമാണ്, മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരസ്യമായി ചാട്ടവാറടി, പിഴ, നീണ്ട തടവ് അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.

ഇത്തരം വേദനകൾ ശരീരം മുൻകൂട്ടി തരുന്ന അപകട മുന്നറിയിപ്പുകൾ ആണ്; ഒരിക്കലും അവഗണിക്കല്ലേ ഈ 10 വേദനകൾ..

0
Spread the love

പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്. ഒരു തലവേദനയോ നടുവേദയോ കൈ വേദനയോ ഏതുമാകട്ടെ ഇവയൊന്നും നിസ്സാരമായി കാണരുത്. ചിലപ്പോൾ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാൻ പാടില്ലാത്ത ആ വേദനകൾ ഏതൊക്കെ എന്നു നോക്കാം

തലവേദന

പെട്ടെന്ന്, സഹിക്കാൻ വയ്യാത്ത ഒരു തലവേദന വന്നാൽ അത് ഒരു ബ്രെയ്ൻ അന്യൂറിസം ആവാം. അതായത് ധമനികളുടെ ഭിത്തി വീർത്തു വരുന്നതു മൂലമാവാം. ചികിത്സിച്ചില്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി ഗുരുതരമായ പക്ഷാഘാതത്തിലേക്കോ തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാകാം.

പല്ലുവേദന

തണുത്തതെന്തെങ്കിലും കഴിച്ചാലുടനെ പല്ലു വേദന എടുക്കാറുണ്ടോ? പല്ലിലെ ബാഹ്യപാളിയായ ഇനാമലിന് കേടുണ്ടായാൽ, പല്ലിനുള്ളിലെ ഞരമ്പിനെ അത് തുറന്നു കാട്ടും. ഇത് തണുത്തതോ ചൂടുള്ളതോ ആയ വസ്തുക്കൾ അവിടവുമായി സമ്പർക്കത്തിൽ വന്നാൽ സഹിക്കാനാകാത്ത പല്ലു വേദന വരാം. ഈ ഞരമ്പ് പുറത്തു കാണുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാനും കാരണമാകും. ടൂത്ത് സെൻസിറ്റിവിറ്റി അനുഭവപ്പെട്ടാൽ ദന്ത ഡോക്ടറെ കാണാൻ മടിക്കേണ്ട.

കൈവേദന

വിരലിൽ പ്രത്യേകിച്ച് തളളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവിടങ്ങളിൽ തുടങ്ങി കൈപ്പത്തി, കൈവണ്ണ മുതലായവയിലൂടെ വ്യാപിച്ച് കൈമുട്ടുവരെ എത്തി നിൽക്കുന്ന വേദന അനുഭവപ്പെടാറുണ്ടോ? ഇത് Carpel tunnel syndrome മൂലം ആകാം. ചികിത്സിക്കാതിരുന്നാൽ കൈകളിലെ പേശികൾ ചുരുങ്ങുകയും ഒടുവിൽ കൈകളുടെ പ്രവർത്തനം തന്നെ ഇല്ലാതാകുകയോ ചെയ്യാം.

നെ‍ഞ്ചു വേദന

നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തിൽ ഓക്സിജൻ ലഭ്യമല്ലാതായാൽ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. എത്രയും വേഗം വൈദ്യസഹായം തേടുക. പുറം വേദനനടുവിന് വേദന കൂടിക്കൊണ്ടേയിരിക്കുന്നോ? പനിയും ഓക്കാനവും അതോടൊപ്പം ഉണ്ടെങ്കിൽ വൃക്കയിലെ അണു ബാധ ആകാം കാരണം. വൈദ്യസഹായം തേടാൻ മടിക്കേണ്ട.

ഇടുപ്പ് വേദന

ഇടുപ്പിന് വേദന തുടങ്ങി അത് കാലിലേക്കും വ്യാപിക്കുന്നുവോ. ഷിയാറ്റിക്ക (Sciatica) യുടെ ലക്ഷണമാകാം. ഷിയാറ്റിക് നാഡിക്ക് (Sciatica nerve) ഉണ്ടാകുന്ന പരിക്കോ പ്രഷറോ മൂലമാകാം ഈ വേദന. അടിവയർ വേദനവയറിന്റെ താഴെ വലത്തേ ഭാഗത്ത് വേദന, ഒപ്പം പനിയും ഓക്കാനവും കാരണം അപ്പൻഡിസൈറ്റിസ് ആകാം. അപ്പൻ ഡിക്സിനുണ്ടാകുന്ന വീക്കം ജീവനു തന്നെ അപകടമായേക്കാവുന്ന ഇൻഫക്ഷൻ ആയി മാറാം. വയറുവേദനഅടിവയറിനോ ഇടുപ്പിനോ ഉണ്ടാകുന്ന ആർത്തവവേദന സ്ത്രീകളിൽ സാധാരണയാണ് എന്നാൽ വിട്ടുമാറാത്ത, കൂടിക്കൂടി വരുന്ന വേദന നിസ്സാരമാക്കരുത്. എൻഡോമെട്രി യോസിസിന്റെ സൂചനയാകാം അത്.

കാലുവേദന

കാലിനുവേദന അതോടൊപ്പം, കാലിനു ചുവപ്പ്, ചൂട്, വീക്കം ഇവയും ഉണ്ടെങ്കിൽ രക്തം കട്ടപിടിച്ചതു മൂലമാകാം. ഇതിന് Deep-Vein Thrombosis (DVT) എന്നു പറയും. വേദനയുള്ളിടം തിരുമ്മരുത്. തിരുമ്മിയാൽ രക്തം കട്ടപിടിച്ചത് ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ സഞ്ചരിക്കാം. കാൽപ്പാദത്തിൽ വേദനകാലിൽ സൂചി തറച്ചതുപോലെ വേദന വരാറുണ്ടോ. പ്രമേഹം മൂലം ഞരമ്പുകൾക്ക് തകരാറ് വന്നതുകൊണ്ടാകാം ഇത്. ചിലപ്പോൾ കാലിൽ സ്പര്‍ശിക്കുന്നതു പോലും അറിയാത്ത അവസ്ഥയുണ്ടാകാം. വൈദ്യ സഹായം തേടുക. ഏതു വേദനയും ദിവസങ്ങളോളം നീണ്ടു നിന്നാൽ എത്രയും വേഗം വൈദ്യസഹായം തേടാൻ മടിക്കരുതേ.

പോലീസെത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിൽ; ത്രാസും വലിക്കാനുള്ള ഉപകരണമടക്കം പിടിയിൽ

0
Spread the love

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും 2 കിലോയോളം കഞ്ചാവ് ശേഖരം പിടിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർക്കൊപ്പം പൊലീസും. ഡാൻസാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം വിശദീകരിച്ചു.

ഇത്രയേറെ കഞ്ചാവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെ പിടിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു നിന്നു. 2 പേർ പിടിയിലായി. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കോളജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

‘ബോധം വന്നപ്പോഴും പോയപ്പോഴുമെല്ലാം തിരക്കിയത് മണിച്ചേട്ടനെ’; കലാഭവൻ മണിക്ക് വലിയ വേദനയുണ്ടാക്കിയ കാര്യം പറഞ്ഞ് ഭാര്യ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുകയാണ്.

മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ കലാഭവൻമണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും താരത്തിന്റെ കയ്യിലുണ്ടല്ലോ!ഇപ്പോഴിതാ പഴയ ഓർമ്മകൾ പറയുന്നതിനിടെ തന്നെയും ഭർത്താവ് കലാഭവൻ മണിയെയും ഒരുപോലെ വേദനിപ്പിച്ച ഒരു ജീവിതാനുഭവം പറയുകയാണ് ഭാര്യ നിമ്മി.

മകളുടെ ജനനസമയത്തായിരുന്നു ആ സംഭവം.തന്റെ പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റു പരിപാടികളുമൊക്കെ വേണ്ടെന്ന് വെച്ച് തന്റെ കൂടെ തന്നെ മണിച്ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന ഒരു സമയം ആണെങ്കിൽ കൂടി നിർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രസവ സമയത്ത് ഒപ്പം ഉണ്ടാകാൻ കഴിഞ്ഞില്ലെന്നും നിമ്മി പറയുന്നു. ഒരു അവാർഡ് ഷോ ആയിരുന്നു കാരണം. രാവിലെ അവാർഡ് പോകുന്ന സമയത്ത് തന്നോട് വയ്യായ്ക ഉണ്ടോ എന്ന് ചോദിച്ചിരുന്നു എന്നും ഉണ്ടെങ്കിൽ വലിയ പരിപാടിയാണെങ്കിലും ക്യാൻസൽ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നിമ്മി ഓർക്കുന്നു.

വലിയ പരിപാടി ആയതുകൊണ്ടും മണിച്ചേട്ടൻ അവതാരകൻ ആയതുകൊണ്ടും താൻ പൊക്കോളാൻ പറഞ്ഞുവെന്നും എന്നാൽ വൈകുന്നേരം ആയതോടെ തന്റെ സ്ഥിതി മാറിയെന്നും നിമ്മി പറയുന്നു. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ബോധം വന്നപ്പോഴും പോയപ്പോഴും എല്ലാം താൻ അദ്ദേഹത്തെ തിരക്കിയിരുന്നു. താൻ ആശുപത്രിയിലായതും മകൾ ജനിച്ചതും ഒന്നും മണിച്ചേട്ടൻ അറിഞ്ഞില്ല. ഒടുവിൽ സംവിധായകൻ ലോഹിതദാസ് വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം കാര്യം അറിഞ്ഞതെന്നും പ്രസവ സമയത്ത് കൂടെയിരിക്കാൻ സാധിക്കാത്തതിൽ വലിയ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു.

പ്രസവം എല്ലാം കഴിഞ്ഞ് സമയം പുലർച്ചെ ആയതോടെയാണ് മണിച്ചേട്ടൻ സ്ഥലത്തെത്തിയെന്നും ഗർഭിണിയായിരുന്ന സമയത്ത് പരിപാടികൾ എല്ലാം ഒഴിവാക്കി കൂടെ നിന്നിട്ടും പ്രസവ സമയത്ത് കൃത്യം കൂടെ നിൽക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു. മകളെ കയ്യിലെടുത്തതോടെയാണ് ഈ വേദനയൊക്കെ മാറിയതെന്നും നിമ്മി ഓർക്കുന്നു.

ബേസിലിന്റെ ഹിറ്റ് ചിത്രം ‘പൊൻമാൻ’ ഒടിടിയിൽ; കാണാത്തവർക്ക് ഇവിടെ കാണാം..

0
Spread the love

ബേസില്‍ ജോസഫ് നായകനായി വന്ന ഹിറ്റ്‌ ചിത്രമാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 30നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഒന്നര മാസത്തിനിപ്പുറം ജിയോഹോട്‍സ്റ്റാറിലൂടെ ഇപ്പോൾ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗിനെത്തിയിരിക്കുകയാണ്.

ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്‍തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്‍തിട്ടുണ്ട്.സംഗീതം ജസ്റ്റിൻ വർഗീസ് ആണ് പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. ഛായാഗ്രഹണം സാനു ജോൺ വർഗീസ്. പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, വരികൾ സുഹൈൽ കോയ, സൌണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, ആക്ഷൻ ഫീനിക്സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ് രോഹിത് കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, മാർക്കറ്റിംഗ് ആരോമൽ, പിആർഒ എ എസ് ദിനേശ്, ശബരി അഡ്വർടൈസ്‌മെന്റ് ബ്രിങ് ഫോർത്തും ആണ്.

നടി മമിത എനിക്കെന്റെ പെങ്ങളെ പോലെയാണ്; വ്യക്തമാക്കി പ്രേമലുവിലെ അമൽ ഡേവിസ്

0
Spread the love

അടുത്തിടെ പ്രേക്ഷകർക്ക് വളരെയധികം കണക്ട് ആയ ഒരു കഥാപാത്രമായിരുന്നു പ്രേമലുവിലെ നായിക കഥാപാത്രത്തിന്റെ സന്തതസഹചാരിയായി നടനും ചിത്രസംയോജകനുമായ സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ ഡേവിസ് എന്ന കഥാപാത്രം. പലരും ആഗ്രഹിച്ച പലർക്കും ജീവിതത്തിൽ ഭാഗ്യമായി ലഭിച്ച സുഹൃത്ത് എന്ന വിശേഷണം നൽകി ചിത്രത്തിന്റെ വിജയത്തിനു നാളുകൾക്കു ശേഷവും സോഷ്യൽ മീഡിയ അമൽ ഡേവിസിനെ ആഘോഷിക്കുകയായിരുന്നു.

അമൽ ഡേവിസിനോളം പ്രേക്ഷക പിന്തുണ ലഭിച്ച മറ്റൊരു കഥാപാത്രമായി വീണ്ടും ബ്രോമാൻസ് എന്ന ചിത്രത്തിലൂടെ താരമിപ്പോൾ വീണ്ടും പ്രേക്ഷക പ്രിയങ്കരനായി തുടരുകയാണ്. ഇതിനിടയിൽ നൽകിയ ഒരു അഭിമുഖത്തിൽ നടി മമിത ബൈജുവുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ചും തങ്ങളുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും സംഗീത് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മമിത തനിക്ക് അടുത്ത സുഹൃത്തും തന്റെ സഹോദരിയെ പോലെയുമാണ്. തങ്ങൾ തമ്മിൽ വളരെകാലം മുൻപ് അറിയാമെങ്കിലും നെസ്‌ലൻ അടക്കമുള്ള മറ്റ് താരങ്ങളെല്ലാം മിക്കപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നെങ്കിലും മമിത വന്നിരുന്നില്ലെന്നും എന്നാൽ തന്റെ കല്യാണത്തിന്റെ പിറ്റേന്ന് മുതൽ താരം സ്ഥിരമായി വീട്ടിൽ വരാൻ തുടങ്ങി എന്നും സംഗീത് പറയുന്നു.

4000 പേര്‍ അറസ്റ്റിലായതില്‍ ഉൾപ്പെട്ടത് ഒരു സിനിമാക്കാരൻ മാത്രം; സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗമില്ല: ദിലീഷ് പോത്തന്‍

0
Spread the love

മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനോടടുപ്പിച്ച് സിനിമയിൽ ക്രമാതീതമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നു എന്നതടക്കമുള്ള കാര്യങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. മയക്കുമരുന്ന് കേസിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മേക്കപ്പ് മാൻ ആർ ജി വയനാടൻ അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ദിലീഷ് പോത്തൻ.

”ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേര്‍ അറസ്റ്റിലായതില്‍ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റായി തുടരുന്നു.”

”അത് ന്യായീകരണം അര്‍ഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല” എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

വിമാന അപകടത്തിൽ കത്തി അമരുമ്പോൾ നടി സൗന്ദര്യ ഗർഭിണി; അന്ന് സംഭവിച്ചത് തിരഞ്ഞ് ആരാധകർ

0
Spread the love

നടി സൗന്ദര്യയുടെത് ഒരു സ്വാഭാവിക വിമാന അപകടം അല്ലെന്നും താരത്തിന്റെ മരണത്തിന് പിന്നിൽ തെലുങ്ക് നടൻ മോഹൻ ബാബു ആണെന്നും ആരോപിച്ച് ഒരാൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. സൗന്ദര്യയുടെ കൊലപാതകത്തിന് പിന്നിൽ സ്ഥലത്തർക്കം എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി താരത്തിന്റെ ഭർത്താവ് തന്നെ പിന്നാലെ രംഗത്തെത്തിയിരുന്നു. എന്തായാലും വിവാദം കത്തി പടർന്നതോടെ സൗന്ദര്യയുടെ മരണത്തിന് കാരണമായ വിമാന അപകടവും വീണ്ടും ചർച്ചയാവുകയാണ്. 2004ൽ സംഭവിച്ച അപകടത്തെ കുറിച്ചാണ് പലരും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നത്. അന്ന് സംഭവിച്ചത് അറിയാം.

കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് സിംഗിൾ എഞ്ചിൻ സെസ്‌ന 180 വിമാനത്തില്‍ കയറി ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുകയായിരുന്നു സൗന്ദര്യ . 2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ.ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍ ആ ചെറുവിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തകർന്നുവീണു.സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. സഹോദരൻ അമർനാഥ്, ബിജെപി പാർട്ടി പ്രവർത്തകൻ രമേശ് കദം, പൈലറ്റ് ജോയ് ഫിലിപ്സ് എന്നിവരോടൊപ്പം അവർ കരിംനഗറിലേക്ക് യാത്ര ചെയ്തത്. അവര്‍ എല്ലാം മരണപ്പെട്ടു. ശരിക്കും മൃതദേഹങ്ങള്‍ എല്ലാം കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ പോലും വളരെ ബുദ്ധിമുട്ടിയെന്നാണ് അന്നത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

എനിക്ക് പറയാനുള്ളത് കേൾക്കും മുൻപ് തന്നെ അവർ പിന്തുണയ്ക്കുന്നുണ്ടായിരുന്നു; നന്ദി പറഞ്ഞ് അഹാന

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം.

പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം വിശദീകരണവുമായി നടി രംഗത്തുമെത്തിയിരുന്നു.തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ പ്രേക്ഷകർ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.

‘എനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കും മുൻപ് തന്നെ ആളുകൾഎന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയായി കമന്റ് ബോക്സുകളിലൂടെയായി ആ സ്നേഹവും പിന്തുണയും ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. എന്റെ സുഹൃത്തുക്കൾ എന്നെ സംരക്ഷിക്കുന്നത് പോലെയാണ് ആളുകൾ എന്റെ കൂടെ നിന്നത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇത്രയും പിന്തുണ നൽകിയതിന് നന്ദി’,- നടി കുറിച്ചു.

അതേസമയം പോസ്റ്റിന് താഴെ ഛായാഗ്രാഹകനും അഹാനയുടെ അടുത്ത സുഹൃത്തുമായ നിമിഷ് രവിയും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. കരിയറിന്റെ കയറ്റത്തിലും ഇറക്കത്തിലും നീ ദയയുള്ള കുട്ടിയായിരുന്നുവെന്നാണ് നിമിഷിന്റെ കമന്റ്‌.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts