ജിൻസി ഷൈൻ ടോം ചാക്കോ വിഷയത്തിൽ പ്രതികരിച്ചു സംവിധായകൻ ശാന്തിവിള ദിനേശ്. വിവാദത്തിനുശേഷം ഉണ്ടാകുന്ന അനന്തരഫലങ്ങൾ നടി വിൻസിയെ മാത്രമായിരിക്കും ദോഷകരമായി ബാധിക്കുകയെന്നും അഭിനയിക്കുന്ന ചിത്രങ്ങൾ ഹിറ്റായാൽ അടുത്ത പടത്തിന് കോടികൾ വാങ്ങുന്ന നടനല്ല ഷൈൻ ടോം ചാക്കോ എന്നും അതുകൊണ്ടുതന്നെ നടന് എന്നും വാല്യു ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. കൂടാതെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് താമസിക്കുന്ന സ്ഥലത്ത് മലയാളത്തിലെ പ്രമുഖ നടിയായ പ്രയാഗ മാർട്ടിൻ എന്തിന് പുലർച്ചെ എത്തിപ്പെട്ടു എന്ന് എന്തുകൊണ്ട് പോലീസുകാർ കൃത്യമായി അന്വേഷിച്ചില്ല എന്നും അത്തരത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ പലതും വെളിപ്പെട്ടേനെ എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവം ഉണ്ടായ സെറ്റിൽ തന്നെ വിൻസി പ്രതികരിക്കണം ആയിരുന്നു. നടന് ഒരു ദോഷവും വരില്ല. നഷ്ടങ്ങൾ സംഭവിക്കുക നടിക്കാണ്. ഇനി കള്ളുകുടിയും സിഗരറ്റ് വലിയും ഉള്ള ഒരു സെറ്റിലേക്കും നടിയെ അഭിനയിക്കാൻ വിളിക്കില്ല. എന്നാൽ ഷൈൻ കൃത്യമായി സെറ്റിൽ വരികയും ജോലി ചെയ്യുകയും ചെയ്യുന്ന ആളായതുകൊണ്ടും കാശിനുവേണ്ടി നിർബന്ധം പിടിക്കാത്ത ആളായതുകൊണ്ടും ഇനിയും സിനിമകൾ കിട്ടും എന്നും നടൻ ഇന്റർവ്യൂവിൽ കാണിക്കുന്ന പോലെയല്ല സിനിമ സെറ്റുകളിൽ എന്നും മികച്ച നടൻ ആണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാണിച്ചു.
അഭിനേതാക്കളും സംവിധായകനും ക്യാമറാമാനും അടക്കം ലഹരി ഉപയോഗിക്കുന്ന ഒത്തിരി പേർ മലയാള സിനിമയിൽ ഉണ്ടെന്നും ഷാഡോ പോലീസിനെ വെച്ച് സെറ്റുകളിൽ പരിശോധന നടത്തിയാൽ ഈ ലഹരി ഉപയോഗത്തിന് അറുതി വരുത്താം എന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം ലഹരി മരുന്നു കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനൊപ്പം നടി പ്രയാഗ മാർട്ടിൻ ആരോപണ വിധേയയായ സംഭവത്തിലും ശാന്തിവിള ദിനേശ് പ്രതികരിച്ചു. ഓം പ്രകാശ് പഠിക്കുന്ന കാലത്ത് മിടുക്കനായ പയ്യനായിരുന്നു. അയാളിപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഗുണ്ടയാണ്. അയാൾ താമസിക്കുന്ന ഹോട്ടലിൽ വെളുപ്പാൻ കാലത്ത് ഒരു നടി ചെന്ന് ഉറങ്ങാൻ കിടന്നു. പൊലീസ് കേസെടുത്തില്ല. പൊലീസുകാരാണ് പലപ്പോഴും പലരെയും രക്ഷപ്പെടുത്തുന്നത്. പ്രയാഗ മാർട്ടിൻ എന്തിനാണ് ഈ വെളുപ്പാൻ കാലത്ത് ഹോട്ടലിൽ വന്നതെന്ന് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ചട്ടിയിലായേനെ. പക്ഷെ ഒരു വിഭാഗം പൊലീസിന് അതിൽ താൽപര്യമില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു.