തിരുവനന്തപുരം: ആയിരം കോടി പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് അവാസ്തവമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിച്ചു. വര്‍ഷാവര്‍ഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക. നികുതി വരുമാനം വര്‍ധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കാറുണ്ട്. അത്തരത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കീഴിലുളള ഓഫീസിലേക്ക് അയച്ചു നല്‍കുക എന്നത് ഒരു ഭരണ നിര്‍വ്വഹണ പ്രക്രിയ മാത്രമാണ്. അതിനെ പിഴ പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
നിര്‍ദ്ദേശത്തില്‍ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ ഓരോ ഓഫീസിനും ടാര്‍ജറ്റ് നല്‍കാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്‍റെ വരുമാനമാര്‍ഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്.
റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങള്‍ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങള്‍ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ 3 പാദങ്ങളുടെ (Quarter) അനുഭവത്തിന്‍്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നികുതി ബജറ്റ് കണക്കുകളെ അധികരിക്കുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം വാഹന വിപണിയിലുണ്ടായ വളര്‍ച്ച മൂലം സംസ്ഥാന സമ്ബത്ത് ഘടനയുടെ വീണ്ടെടുപ്പിന്‍്റെയും നികുതി സമാഹരണത്തിലെ മികവിന്‍്റെയും സൂചനയാണിത്. മോട്ടോര്‍ വാഹന നികുതി (tax on Vehicles or Road Tax) എന്ന് പറഞ്ഞാല്‍ വഴിയില്‍ പിടിച്ച് നിര്‍ത്തി അടപ്പിക്കുന്ന പിഴയല്ല. മോട്ടോര്‍ വാഹന നിയമ പ്രകാരം നല്‍കപ്പെടുന്ന നികുതിയാണത്.
സാമ്ബത്തിക വര്‍ഷമവസാനിക്കുന്നതിന് മുമ്ബ് തന്നെ (ജനുവരിയില്‍ തന്നെ) നികുതി ലക്ഷ്യം കൈവരിച്ച സാഹചര്യത്തില്‍ പിന്നീടുള്ള 2 മാസത്തേക്ക് (ഫെബ്രുവരി, മാര്‍ച്ച്) നികുതി ടാര്‍ജറ്റ് പുതുക്കേണ്ടത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. അത് റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്തുന്നതിനുള്ള ടാര്‍ജറ്റ് ഉയര്‍ത്തലല്ലെന്നും മോടട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.