Spread the love

ചെന്നൈ ∙പൊങ്കലിന്റെ അനുബന്ധിച്ചുള്ള ജെല്ലിക്കെട്ടിലും മഞ്ചുവിരട്ടലിലും തമിഴ്നാട്ടിൽ രണ്ടുപേർ മരണപെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. മൈതാനത്തേക്കു അഴിച്ചുവിടുന്ന കാളകളെ പിടിച്ചു കെട്ടുന്ന അപകടകരമായ വിനോദമായ മഞ്ചുവിരട്ടിൽ ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ചത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിനിടെ ഒരാൾ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.

Leave a Reply