നടന്‍ ജയറാമിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. അബുദാബി സാംസ്‌കാരിക – ടൂറിസം അതോറിറ്റി ഉദ്യോഗസ്ഥന്‍ സാലെ അല്‍ ഹമ്മാദിയില്‍ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഗവണ്‍മെന്റിന്റെ തന്നെ ഒരു അംഗീകാരം ഗോള്‍ഡന്‍ വിസയിലൂടെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി, ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, മീഡിയാ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.