കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു.
സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറി. പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്രൈവർക്കും മർദ്ദനമേറ്റു.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറ്റ്യാടി സ്വദേശി വിപിൻ പദ്മനഭൻ, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.