Spread the love

കൊൽക്കത്ത∙ റബർ കർഷകർക്ക് ഇരുപതിന ശുപാർശയുമായി ബംഗാൾ ഗവർണർ ആനന്ദബോസ്. റബറിനെ ആശ്രയിച്ചു കഴിഞ്ഞ മലയാളി കർഷകർ വരുമാനനഷ്ടം കാരണം കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ്, കേന്ദ്രസർക്കാരിൽനിന്നു കേരളത്തിലെ റബർ കർഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം.

ആനന്ദബോസ് മുന്നോട്ടു വച്ച പ്രധാന ആശയങ്ങൾ ഇങ്ങനെ:

∙സ്വഭാവിക റബറിന് കുറഞ്ഞ സ്ഥിരവില (അഷ്വേർഡ് മിനിമം പ്രൈസ്) പ്രഖ്യാപിക്കുക
∙ കേരളം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുക
∙ ആഭ്യന്തര റബർ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി റബർ ഇറക്കുമതി നിയന്ത്രിക്കുക
∙ റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചു കൂടുതൽ റോഡുകൾ നിർമിക്കുക
∙ പഞ്ഞ മാസങ്ങളിൽ (ലീൻ സീസൺ) ചെറുകിട നാമമാത്ര കർഷകർക്കു അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടുള്ള പണമിടപാട് വഴി വരുമാനം ഉറപ്പാക്കുക
∙ ഉള്ളി കയറ്റുമതി കമ്മിറ്റിയുടെ മാതൃകയിൽ റബർ ഇറക്കുമതി നിയന്ത്രിക്കാൻ കമ്മിറ്റി രൂപീകരിക്കുക
∙ റബർ കർഷകർ, റബർ ഉപയോക്താക്കൾ, സർക്കാർ സംയുക്ത പങ്കാളിത്തത്തോടെ റബർ കർഷകർക്കായി സാമൂഹ്യസുരക്ഷാബോർഡ് സ്ഥാപിക്കുക
∙ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് എന്ന നിലയിൽ വർത്തിക്കുന്ന റബർ പാർക്കുകൾ സ്ഥാപിക്കുക
∙ മാനുവൽ റബർ ടാപ്പർമാരുടെ ദൗർലഭ്യം മറികടക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാപ്പിംഗ് സംവിധാനം വികസിപ്പിക്കുക
∙ റബറിനെ ഒരു കാർഷിക ഉൽപന്നമായി ഉൾപ്പെടുത്തുകയും കർഷകർക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും വ്യാപിപ്പിക്കുകയും ചെയ്യുക
∙ റബർ കിസാൻസമ്മാൻ യോജന പദ്ധതി സങ്കടിപ്പിക്കുക
∙ ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎ അനുവദിക്കുന്നില്ലെന്ന വ്യവസ്ഥ കണക്കിലെടുത്തു കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തി ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎയിൽ പറയുന്ന ‘ഡൈനാമിക് ഇറക്കുമതി നിയന്ത്രണ സംവിധാനം’ ഏർപ്പെടുത്തുക
∙ റബർ വ്യവസായികൾ, റബർ ബോർഡ്, റബർ കർഷകർ എന്നിവരുമായി കൂടിയാലോചനകൾക്കു മന്ത്രാലയതലത്തിൽ സ്ഥിരസംവിധാനം ഏർപ്പെടുത്തുക
∙ റബർ കർഷകർക്ക് പ്രോത്സാഹന പാക്കേജുകൾ പരിഷ്കരിക്കുക
∙ റബർ ബോർഡിന്റെ ലക്ഷ്യങ്ങളും തന്ത്രങ്ങളും പുനക്രമീകരിക്കുക
∙ റബർ കർഷകർക്ക് പാർപ്പിടം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്ന ക്ഷേമ നടപടികൾ അവതരിപ്പിക്കുക
∙ കഷ്ടനഷ്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുക
∙ റബർ കർഷക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക
∙ റിസ്ക് ഫണ്ട് രൂപീകരിക്കുക
∙ തൊഴിലുറപ്പു പദ്ധതിയിൽ റബർ ടാപ്പിംഗ് ഉൾപ്പെടുത്തുക.

Leave a Reply