Spread the love
കുഞ്ഞുങ്ങളെ വീടിന് പുറത്തേക്കോ, വിനോദ യാത്രകൾക്കോ വിടുമ്പോൾ വേണം ഒരു കരുതൽ

കുഞ്ഞുങ്ങളെ വീടിന് പുറത്തേക്കോ, വിനോദ യാത്രകൾക്കോ വിടുമ്പോൾ വേണം ഒരു കരുതൽ. നിങ്ങൾക്കറിയാമോ ? കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മുങ്ങി മരിച്ചത് 6710 പേർ. മരിച്ചവരിൽ കൂടുതലും 13 നും 18 നും ഇടയിലുള്ള കുട്ടികൾ

നമ്മുടെ നാട്ടിൽ മാത്രമല്ല കേരളത്തിലങ്ങോളം ഇങ്ങോളം മുങ്ങി മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കന്നത്. നമ്മുടെ മേഖലയിൽ കല്ലാറിലെ ചതിക്കയങ്ങൾ, വാമനപുരം നദിയിലെ അടിയൊഴുക്ക് , നീണ്ട കടൽ തീരങ്ങൾ, വെമ്പായം, വെഞ്ഞാറമൂട്, പാങ്ങോട്, കടയ്ക്കൽ മേഖലകളിലെ പാറക്വാറികളിൽ ഖനനത്തിന് ശേഷം നികത്താതെ ഉപേക്ഷിക്കപ്പെട്ട ഏക്കറുകൾ വ്യാപ്തിയും അഗാത താഴ്ചയുമുള്ള കുളങ്ങൾ എന്നിവയിൽ അസംഖ്യം ജീവനകളാണ് പൊലിഞ്ഞത്. അടുത്ത സമയത്ത് നാഗർകോവിലിൽ ബന്ധുവീട്ടിൽ പോയ കിളിമാനൂർ നിലമേൽ സ്വദേശിയായ 14 കാരൻ മുങ്ങി മരിച്ചതിൻ്റെ വേദന ബന്ധുക്കളിലും നാട്ടുകാരിലും ഇനിയും കെട്ടടങ്ങിയിട്ടില്ല.

ഇവിടെ മാത്രമല്ല കേരളത്തിലങ്ങോളം മുങ്ങിമരണങ്ങളുടെ എണ്ണം ഏറുകയാണ്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 6710 പേരാണ് സംസ്ഥാനത്ത് മുങ്ങിമരിച്ചത്.

അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ്.

2021ൽ മാത്രം 1102 പേർ. മുൻ വർഷങ്ങളിൽ ആയിരത്തിൽ താഴെയാണ് കണക്ക്.

നീന്താനറിയാത്തയാൾ വെള്ളത്തിൽ മുങ്ങിയാൽ നാല് മിനിറ്റ് മാത്രമേ പിടിച്ചുനിൽക്കാനാകൂ. സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവരാണ്.

അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്‌.

13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുഴകളിൽ കാൽവഴുതി വീണാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

2021ൽ കൂടുതൽ മരണം നമ്മുടെ അതിർത്തി കൂടിയായ കൊല്ലം ജില്ലയിലാണ് .

മരിച്ച 667 പുരുഷന്മാരും 18 വയസ്സിന് മീ​തെ​യു​ള്ള​വ​രാ​ണ്.

130 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 260 പേ​ർ സ്ത്രീ​ക​ളും.

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി പോ​ലെ​യു​ള്ള സം​വി​ധാ​ന​മോ ഫ​ണ്ടോ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

സ്കൂ​ളു​ക​ളി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്കു​ക എ​ന്ന​താ​ണ്​ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കു​റ​ക്കാ​ൻ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Leave a Reply