
തിരുവനന്തപുരം ∙ മക്കൾ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ പിടിച്ചുമാറ്റാനെത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചു. വെഞ്ഞാറമൂട് അമ്പലംമുക്ക് ഗാന്ധിനഗർ സുനിതഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ സുധാകരനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.