Spread the love

കോഴിക്കോട് : കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടംഅറിയിച്ചു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ തുറക്കാവൂ. പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെ. മരുന്നുഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. സർക്കാർ -അർധ സർക്കാർ- പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണം. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും നിയന്ത്രണമുള്ള വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദേശങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറും നൽകേണ്ടതാണ്.

.കണ്ടെയ്ൻമെന്റ് സോണുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ

മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ

കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ

വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് വാർഡുകൾ

കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകൾ

Leave a Reply