കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു പ്രവർത്തകനെ പൊലീസ് വാഹനത്തിനുള്ളിൽ വച്ച് മർദ്ദിച്ച് സിപിഎം പ്രവർത്തകർ. കെഎസ്‍യു ജില്ലാ സെക്രട്ടറി ഫർഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ പൊലീസിന് തടയാൻ പോലുമായില്ല. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.