എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചും ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, മന്ത്രി ആന്റണി രാജു , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആലുവ, തിരുവല്ലം, വര്‍ക്കല, കൊല്ലം, തിരുനെല്ലി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാന്‍ ധാരണയായി.
യാത്രാ സൗകര്യങ്ങളും മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങളും ഉറപ്പാക്കും.
ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കളക്ടര്‍മാരെയും യോഗം ചുമതലപ്പെടുത്തി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ക്കിടക വാവ് ബലിക്ക് അനുമതിയില്ലായിരുന്നു.
അടുത്ത മാസം 28ന് ആണ് കര്‍ക്കടക വാവ്.