Spread the love
പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ

നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും.

നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു. അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കുന്നതാണ്. ഏതൊരു ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും ഇപ്പോൾ പാൻ കാർഡ് നിർബന്ധമായി ആവശ്യപ്പെടുന്നതിനാൽ പാൻ കാർഡ് പ്രവർത്തന രഹിതമായാൽ അത് മറ്റ് ഇടപാടുകളെ ബാധിക്കും.

ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എച്ച് പ്രകാരം 2022 ജൂൺ 30-ന് മുമ്പ് യുഐഡിഎഐ നമ്പറുമായി പാൻ ലിങ്ക് ചെയ്യാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം.

Leave a Reply