Spread the love

നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി പുത്തൻ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ഞാൻ പാകിസ്താനിൽ പോയപ്പോൾ എനിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. അതിൽ നിന്ന് നല്ലൊരെണ്ണം ഞാൻ തിരഞ്ഞെടുക്കും. മുൻ വിവാഹങ്ങളിൽ ഞാൻ എങ്ങനെ പീ‍ഡിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയാം. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്താൻകാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്.

വിവാഹ കാര്യത്തെക്കുറിച്ചും അവർ തുറന്നു പറഞ്ഞു. പാകിസ്താനിൽ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. സ്വിറ്റ്സർലൻഡിലോ നെതർലൻഡിലോ ഹണിമൂണിന് പോകും. ദുബായിലാകും ഒരുമിച്ച് താമസിക്കും—രാഖി സാവനന്ത് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ദോദിഖാൻ പൊലീസിലും ജോലി നോക്കിയിട്ടുണ്ട്. ആദില്‍ ഖാൻ ദുറാനിയായിരുന്നു രാഖിയുടെ രണ്ടാം ഭർത്താവ്. വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആദിൽ ഖാനെതിരെ ഇവർ പീഡന പരാതി ഉന്നയിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

Leave a Reply