പൂച്ചാക്കൽ : കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് കെ.വി. ആന്റണിയും കുടുംബവും താമസിക്കുന്ന വീടാണ് തകർന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീട്ടുകാർ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.