Spread the love

കേരളത്തിലും തെന്നിന്ത്യയിലും താൻ ഇന്ത്യൻ തലത്തിലും ആഗോളതലത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ പറ്റം ആരാധകരെ നേടിക്കൊടുത്ത സിനിമ അനുഭവമാണ് കുമ്പളങ്ങി നൈറ്റ്. ഓരോ തവണ കാണുമ്പോഴും പുതിയ പുതിയ അനുഭവമായി മാറുന്ന സിനിമ. ഫാറ്റ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടി കൊടുത്ത കഥാപാത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഫഹദ് ഫാസിനൊപ്പം സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം, മാത്യു തോമസ് അന ബെൻ, ഗ്രേസ് ആന്റണി എന്നിവർ പരസ്പരം മത്സരിച്ച് അഭിനയിച്ചപ്പോൾ സിനിമ പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും വലിയ ഹിറ്റായി മാറുകയായിരുന്നു.ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിന് മുൻപ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ഉസ്താദ് ഹോട്ടൽ റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് റീ റിലീസിൽ ലഭിച്ചത്.

ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്

Leave a Reply