Spread the love

തിരുവനന്തപുരം: കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നുന്ന മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
” ഇത് ഗുരുതരമായൊരു വിഷയമാണ്. കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ നൽകരുതെന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ സ്റ്റോറുകളിലെല്ലാം ഡ്രഗ് കൺട്രോളർ പ്രത്യേക ബോധവൽക്കരണം നടത്തിയിട്ടുണ്ട്.

എല്ലാ സ്റ്റോറിലും അതുമായി ബന്ധപ്പെട്ട സ്റ്റിക്കർ ഒട്ടിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യാപകമായ പരിശോധന നടത്തും. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്താനും തീരുമാനമായിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണു ലഭിച്ചത്. പൊതുജനങ്ങളും ഇക്കാര്യത്തിൽ ഇടപെടണമെന്നും മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.

Leave a Reply