Spread the love
നിലമ്പൂർ-കോട്ടയം എക്സ്‌പ്രസ് മെയ് 29 വരെ എറണാകുളം വരെ മാത്രം

അങ്ങാടിപ്പുറം: നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന എക്സ്‌പ്രസ് തീവണ്ടി മേയ് 29 വരെ എറണാകുളം വരെ മാത്രമേ ഓടൂ. ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ അന്തിമ ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം സ്റ്റേഷനിലെ നവീകരണ ജോലികൾ നടക്കുന്നതു കാരണമാണിത്. 16325 നിലമ്പൂർ- കോട്ടയം, 16326 കോട്ടയം- നിലമ്പൂർ എക്സ്‌പ്രസ് ട്രെയിനുകൾ 2022 മേയ് ആറു മുതൽ 2022 മെയ് 29 വരെ എറണാകുളം ടൗണിൽ നിന്ന് നിലമ്പൂരിലേക്ക് യാത്ര തുടങ്ങുകയും തിരിച്ച് എറണാകുളം ടൗണിൽ എത്തി യാത്ര അവസാനിപ്പിക്കുകയുമാണ് ചെയ്യുക. 16326 എറണാകുളം ടൗൺ- നിലമ്പൂർ എക്സ്‌പ്രസ് എറണാകുളം ടൗണിൽനിന്ന് രാവിലെ 06.45-ന് പുറപ്പെടും. നിലമ്പൂർ റോഡിൽ 11.45-ന് എത്തും. 16325 നിലമ്പൂർ-എറണാകുളം ടൗൺ എക്സ്‌പ്രസ് നിലമ്പൂരിൽ നിന്ന് 15.10-നു പുറപ്പെടും. എറണാകുളം ടൗണിൽ 19.55-ന് എത്തും.

Leave a Reply