മോഹൻലാൽ നായകനായ ഒടിയൻ ഹിന്ദിയിലേക്ക്. ഹിന്ദിയിലേക്ക് മൊഴി മാറ്റിയാകും ചിത്രം എത്തുക. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. 2018 ഡിസംബർ 14നാണ് ‘ഒടിയൻ’ തിയറ്ററുകളിലെത്തുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദീഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ ആണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയൻ’.