Spread the love

മരണത്ത മുഖാമുഖം കണ്ട് നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ. കഴിഞ്ഞ ദിവസമാണ് ബാങ്കോക്കിനെ തകർത്തെറിഞ്ഞ ഭൂചലനമുണ്ടായത്. ഈ സമയത്ത് ബാങ്കോക്കിൽ ആയിരുന്നു പാർവതി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് പർവതി അനുഭവം വിവരിക്കുന്നത്.

ഇതെഴുതുമ്പോഴും എനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും ഭയാനകമായ ഭൂകമ്പം ഞാൻ അനുഭവിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും അരക്ഷിതാവസ്ഥായയിരുന്നു.ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല… വെറും പരിഭ്രാന്തി മാത്രം. ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. ഞാൻ പെട്ടെന്ന് എന്റെ കുടുംബത്തെ വിളിച്ച് അവരോട് സംസാരിച്ചു.

അവരോട് ഞാൻ അവസാനമായി സംസാരിക്കുന്നതുപോലെയും തോന്നി. അവരോട് സംസാരിച്ച നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും മനസിലാക്കാൻ ശ്രമിക്കുകയാണ്.ഇതെന്റെ ജീവിതത്തിൽ രണ്ടാമതൊരു അവസരമാണ്. പുതിയ ജീവിതത്തോടും യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരത്തിനും ഞാൻ നന്ദിയുള്ളവളാണ്. ഭൂകമ്പം ബാധിച്ച എല്ലാവർക്കും… എന്റെ ഹൃദയം നിങ്ങളെ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും സഹിഷ്ണുതയും കണ്ടെത്താം.അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിംഗിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും, പാർവതി കുറിച്ചു.ഇന്ന് രാവിലെയാണ് പാർവതിയും കുടുംബവും തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസവും തായ്ലൻഡ് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു

Leave a Reply