മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊട്ടിച്ചിരിയ്ക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പിണറായി ആശംസ നേര്‍ന്നിരിക്കുന്നത്.
സിനിമയിലെയും മറ്റ് സാമൂഹ്യ-സാംസ്കാരിക മേഖലകളിലെയും നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പുമായാണ് മോഹന്‍ലാല്‍ എത്തിയത്.