പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന് ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്പിൽ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും.മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാകും ശനിയാഴ്ച തെരച്ചിൽ നടത്തുക. ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.