സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലയിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2020ൽ 9.82 കോടി രൂപയുടെ വില്‍പ്പന ആയിരുന്നു നടന്നത്. കൊയിലാണ്ടിയിലെ മദ്യ വില്‍പ്പന ശാലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 80.3 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. 73 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ വിറ്റഴിച്ചത്.