മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ ആരാധകർകർക്കാകെ ഒരുപാടിഷ്ടമുള്ള ഒരു നടി കൂടിയാണ് അപർണ ബാലമുരളി. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനയശൈലിയിലെ സ്വാഭാവികത കൊണ്ടും അപർണ എന്നും മുൻനിര നടിമാരിൽ സജീവമാണ്. ഇപ്പോൾ കാപ്പ എന്ന ചിത്രത്തിലെ താൻ അവതരിപ്പിച്ച കൊട്ട പ്രമീള എന്ന കഥാപാത്രം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നും എന്നാൽ ഇതിന്റെ പേരിൽ താൻ ഇപ്പോഴും കളിയാക്കൽ നേരിടുന്നു എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.
ആ കഥാപാത്രത്തിന്റെ പേരിൽ ട്രോളുകൾ എല്ലാം ഇഷ്ടംപോലെ ഞാൻ കാണാറുണ്ട്. സിനിമാ സെറ്റുകളിൽ പോകുമ്പോൾ ഇപ്പോഴും പ്രമീള എന്ന കഥാപാത്രത്തിന്റെ പേരിൽ കളിയാക്കൽ നേരിടാറുണ്ടെന്നുമാണ് നടി തുറന്നു പറഞ്ഞത്. ആദ്യമെല്ലാം ഇത്തരം കളിയാക്കലുകൾ കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. തനിക്ക് ചെറിയ വിഷമം തോന്നിയിരുന്നെങ്കിലും പിന്നെ ഇത് കാര്യമാക്കാതെയായെന്നും ഇപ്പോൾ ട്രോളുകൾ മൈൻഡ് ആക്കാറില്ല എന്നും നടി പറയുന്നു.