മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമിച്ചിട്ടുള്ള നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത സമയം മുതലേ നടി സൈബർ ആക്രമങ്ങൾക്ക് ഇരയാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അരോസരപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു താരത്തെ ആദ്യം മലയാളികൾ മലയാളികൾ വിമർശിച്ചത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളത്തിൽ സജീവമായതോടെ നടിയുടെ വേഷവിധാനങ്ങളുടെ പേരിലായി പിന്നീടങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾ.
മോഡേൺ വേഷങ്ങളാണ് തനിക്ക് കംഫോർട്ടബിളും ചേരുന്നതെന്നും സാനിയ പലവട്ടം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചതിന്റെ പേരിൽ ഇത്രയധികം പഴി കേൾക്കേണ്ടിവന്ന മറ്റൊരു മലയാളി നടി ഒരുപക്ഷേ ഉണ്ടാവില്ല. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ വസ്ത്രധാരണത്തെ ആളുകൾ എങ്ങനെ നോക്കി കാണുന്നുവെന്ന് ഇതിലുള്ള തന്റെ പ്രതികരണം എന്താണെന്ന് തുറന്നു പറയുകയാണ് സാനിയ.
ഇവന്റ്സിന് പോകുമ്പോൾ സാരിയായിരുന്നു കൂടുതൽ ധരിച്ചിരുന്നത്. അന്നൊക്കെ വന്ന കമന്റ്സ് മര്യാദയ്ക്ക് ഇത് ഇട്ടോളൂ എങ്കിലെ ഞങ്ങൾ ലൈക്ക് അടിക്കൂ എന്നൊക്കെ ആയിരുന്നു. ഇങ്ങനെ സാരി ഉടുത്താൽ തന്നെ ചിലർ പറയും തള്ളച്ചിയായി എന്ന്. ഇരുപത്തിരണ്ട് വയസേയുള്ളു. പക്ഷെ മുപ്പത് വയസുള്ള തള്ളച്ചിയെപ്പോലെയാണ് ഇരിക്കുന്നത് എന്നാണ് കമന്റ്സ്. ഇനി ബിക്കിനി ഇട്ടാൽ പറയും സംസ്കാരം ഇല്ലെന്നും വീട്ടിൽ അമ്മയും അച്ഛനും ഇല്ലേയെന്നുമൊക്കെ.ഞാൻ എന്ത് ചെയ്താലും ഇന്റർനെറ്റിൽ പ്രശ്നമാണ്. ആൾക്കാർക്ക് എന്നോട് എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ ഇടയ്ക്ക് എന്റെ സുഹൃത്തുക്കളോട് പറയും. പിന്നെ ഞാൻ എന്ത് ഇടണം നൈറ്റിയോ പർദ്ദയോ?. ഇപ്പോൾ ഇത്തരം കമന്റ്സൊന്നും ഞാൻ ഡീൽ ചെയ്യുന്നില്ല. ഞാൻ എന്ത് ചെയ്താലും കുറ്റമാണ്. എന്തെങ്കിലും ആകട്ടെ എന്നാണ് ഇപ്പോൾ എന്റെ മൈന്റ് സെറ്റ് സാനിയ തുറന്നുപറയുന്നു.