സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പോലീസ്. വെള്ളിയാഴ്ച വൈകുന്നേരം റോഡരികിൽ അപകടത്തിൽ രക്തം വാർന്ന നിലയിൽ ജുനൈദിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇപ്പോഴിതാ ജുനൈദിന് സംഭവിച്ച വാഹനാപകടത്തിന് കാരണം മദ്യപാനമാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസ്. ജുനൈദ് അലക്ഷ്യമായി വാഹനം ഓടിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും അപകടത്തിന് തൊട്ട് മുൻപാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ജുനൈദിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.