Spread the love

ഒരുകാലത്ത് ആസിഫ് അലിയോളം പഴികേട്ട മറ്റൊരു മലയാള നടനില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് ചില വിജയങ്ങൾ സംഭവിക്കുമെങ്കിലും തുടരെത്തുടരെയുള്ള വീഴ്ചകൾ ആയിരുന്നു ആസിഫലിയുടെ സിനിമ ചരിത്രം. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ നേരിട്ടുള്ള നടൻ. സമപ്രായക്കാരായ അഭിനേതാക്കൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ ‘ ഇനിയെങ്കിലും നന്നായി അഭിനയിച്ചു കൂടെ എന്ന’ കൂട്ട കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് ഇപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്ക് ആയ നടൻ’ എന്ന വിശേഷണം തന്റെ അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.

തലവൻ, കിണ്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ പുതുവത്സരത്തിലെ ആദ്യ ചിത്രമായ ജേക്ക ചിത്രവും വൻ ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറിൽ സംഭവിച്ച ചില സിനിമകൾ ഒഴിവാക്കാമായിരുന്ന സിനിമകൾ ആയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തുടർച്ചയായ പരാജയങ്ങളിലൂടെ കടന്നു പോയപ്പോൾ ഇനി ചെയ്യുന്ന സിനിമകൾ കുറച്ചും കൂടെ ശ്രദ്ധിക്കണം എന്നും അതിന്റെ ടെക്നീഷ്യൻസ്, സ്ക്രിപ്റ്റ്, ടീം എല്ലാത്തിലും ശ്രദ്ധ വയ്ക്കണമെന്നും താൻ കരുതിയെങ്കിലും തനിക്ക് അതിന് സാധിച്ചില്ലെന്നും ആസിഫലി പറയുന്നു. കാരണം അത്തരത്തിൽ എല്ലാത്തിനും ശ്രദ്ധവയ്ക്കാൻ തീരുമാനമെടുത്ത സമയത്ത് പോലും താൻ ഓൾറെഡി കമ്മിറ്റി ചെയ്ത കുറച്ച് സിനിമകൾ അഭിനയിച്ചു തീർക്കാൻ തനിക്ക് ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. അതെല്ലാം തന്റെ കരിയറിൽ നിന്നും ഒഴിവാക്കാവുന്ന സിനിമകൾ ആയിരുന്നു എന്നും എന്നാൽ അവയൊന്നും മോശം സിനിമകൾ ആണെന്ന് താൻ ഒരിക്കലും പറയുന്നില്ലെന്നും ആസിഫലി പറഞ്ഞു.

Leave a Reply