ഉദയ്പൂർ കൊലപാതകത്തിയ കേസിലെ പ്രതികൾക്ക് പാക് ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് പോലീസ്. മാർച്ച് 30ന് ജയ്പൂരിൽ സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തുവെന്ന് രാജസ്ഥാൻ പോലീസ് പറയുന്നു. ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിലുണ്ട്. രണ്ട് പ്രതികളിൽ ഒരാളായ മുഹമ്മദ് റിയാസ് അക്താരി ഉദയ്പൂരിലെ അൽ-സുഫയുടെ തലവനായിരുന്നു. നേരത്തെ ടോങ്കിൽ നിന്നും അറസ്റ്റിലായ ഐഎസ്‌ഐഎസ് ഭീകരൻ മുജീബുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
30 പേർക്കൊപ്പം 2014ൽ ജോധ്പൂർ വഴി കറാച്ചിയിലേക്ക് മുഹമ്മദ് ഗൗസ് പോയിരുന്നു. 45 ദിവസം ഇവിടെ നിന്നും ഇയാൾക്ക് പരിശീലനം ലഭിച്ചുവെന്നും തിരിച്ചെത്തിയ ശേഷം യുവാക്കളെ ഭീകരവാദത്തിലേക്ക് ഇയാൾ റിക്രൂട്ട്‌ചെയ്തിരുന്നു എന്നും പോലീസ് പറയുന്നു. പാക്കിസ്ഥാനിലെ എട്ട് മൊബൈൽ നമ്പരുകളിൽ ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. നൂപുർ ശർമ്മയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് തയ്യൽക്കാരനായ കനയ്യലാലിനെ ഇവർ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ മറ്റൊരു വ്യവസായിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പ്രതികൾ വെളിപ്പെടുത്തിയതായു പോലീസ് പറഞ്ഞു.