Spread the love

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. തമിഴ്‍നാട്ടില്‍ നിന്ന് വേട്ടയ്യൻ 200 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വേട്ടയ്യൻ 16.85 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും ലൈക്കയുടെ മുന്‍ ചിത്രങ്ങളും കൂട്ടിയാല്‍ ചിത്രം വലിയ ലാഭം ഉണ്ടാക്കില്ലെന്നാണ് വിവരം. ലാഭം നേടുന്ന തരത്തില്‍ ചിത്രത്തിന് കളക്ഷൻ ലഭിക്കുന്നില്ലെന്നാണ് പിന്നീട് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലാല്‍ സലാം സിനിമയുടെയടക്കം നഷ്‍ടം ചിത്രം നികത്തില്ലെന്നതിനാല്‍ നടനോട് നഷ്‍ടപരിഹാരം വേട്ടയ്യന്‍ നിര്‍മ്മാതാക്കളായ ലൈക്ക ചോദിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്‍ടം നികത്താൻ സാധിക്കുന്ന വൻ കളക്ഷൻ വേട്ടയ്യന് നേടാനാകുന്നില്ല. രജനികാന്തിന്‍റെ പ്രതിഫലമാണ് ചിത്രത്തിന് വലിയ തിരിച്ചടിയായത് എന്നാണ് വിവരം.

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തില്‍ എന്‍കൗണ്ടര്‍ വിദഗ്ധനായ പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തിയത്. എന്നാല്‍ താന്‍ ചെയ്ത ഒരു എന്‍കൗണ്ടര്‍ യഥാര്‍ത്ഥ പ്രതിയെ അല്ലെന്ന് തിരിച്ചറിയുന്നതോടെ അത് തിരുത്താനുള്ള അന്വേഷണത്തിന് ഈ ഓഫീസര്‍ ഇറങ്ങുന്നതാണ് ചിത്രത്തിന്‍റെ കഥചിത്രത്തില്‍ മലയാളി നടൻ ഫഫദും നിര്‍ണായകമായ കഥാപാത്രമായി ഉണ്ടായിരുന്നു. ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, തൻമയ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ് എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ടായിരുന്നു.

അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കളക്ഷന്‍ വിവാദവും മറ്റും വന്നതിന് ശേഷം ചിത്രം ഒടിടി റിലീസ് ആകുകയാണ് ഇപ്പോള്‍. നവംബര്‍ 8നാണ് ആമസോണ്‍ പ്രൈമില്‍ വേട്ടയ്യന്‍ ഒടിടി റിലീസാകുന്നത്. ഇതിന്‍റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോസ് ഇന്ത്യ പുറത്തുവിട്ടു.

Leave a Reply