Spread the love
ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

യുഎഇ: ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻഎഐസി) രംഗത്തെത്തി. സന്ദർശക വിസിയിൽ എത്തുന്നവർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. സർ നെയിം ചേർത്തില്ലെങ്കിൽ നിങ്ങൾക്ക് യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എൻഎഐസി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പുതുതായി വന്നിട്ടുള്ള നിയമം റസിഡന്‍റ് വിസക്കാർക്ക് ബാധകമല്ല. ഉദാഹരണമായി മുഹമ്മദ് എന്ന് പേരുള്ള വ്യക്തി പാസ്പോർട്ടിൽ പേര് മാത്രം ചേർത്താൽ മതിയാകില്ല സർ നെയിം കൂടെ ചേർക്കണം. സർ നെയിം ചേർത്തില്ലെങ്കിൽ സന്ദർശനം അനുവദിക്കില്ലെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വ്യാജമാരെ പിടിക്കൂടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങളുമായി യുഎഇ അധിക‍ൃതർ രംഗത്തെത്തിയിരിക്കുന്നത്. അയാട്ട ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി നേരത്തെ തന്നെ ശക്തമായ മുൻ കരുതൽ ആണ് ഒരുക്കിയിരുന്നത്. പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.

അതേസമയം, യുഎഇയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് പ്രവാസിക്ക് 50,000 ദിര്‍ഹം (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നൽകാൻ കോടതി വിധി. കെട്ടിട നിർമ്മാണ് രംഗത്ത് ജോലി ചെയ്തിരുന്ന പ്രവാസിക്കാണ് പണം നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രവാസി ഏഷ്യക്കരൻ ആണ് എന്ന് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കണ്‍സ്‍ട്രക്ഷന്‍ കമ്പനിയാണ് പ്രവാസിക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കഴിഞ്ഞ ദിവസം കേടതി ഉത്തവിട്ടു. കേസിൽ പ്രാഥമിക കോടതി പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കേടതി ശരിവെക്കുകയായിരുന്നു.

അല്‍ ഐനിൽ ആണ് സംഭവം നടക്കുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ആയിരുന്നു പ്രവാസിക്ക് പരിക്കേറ്റത്. നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടം ആയിരുന്നു. ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടായിരുന്നു. അതിനാൽ സാധാരണ നിലയിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. മറ്റൊരാളുടെയോ, അല്ലെങ്കിൽ എന്തെങ്കിലും ഉപകരണത്തിന്റയോ സഹായം ഇല്ലാതെ നടക്കാൻ സാധിക്കില്ല. ഈ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തിയതിനാൽ ആണ് നഷ്ടപരിഹാരം തുക ലഭിക്കാൻ തീരുമാനം ആയത്. സാധരണ പോലെ ഇരിക്കാനോ മറ്റോ പരിക്കുകൾ കാരണം സാധിക്കില്ല. ഇതെല്ലാം കോടതിക്ക് ബോധ്യപ്പെട്ടു. ഇങ്ങനെയാണ് കോടതി നഷ്ടപരിഹാര തുക നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. കെട്ടിടം പണിക്കായി വരുന്ന ആളുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് കമ്പനി വീഴ്ച വരുത്തി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട കമ്പനിയുടെ ഉത്തരവാദിത്യം ആണ്.

ഒരു ലക്ഷം ദർഹം ആണ് നഷ്ടപരിഹാരം തുക ആവശ്യപ്പെട്ടത്. ആദ്യം സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു അവിടെ നിന്നും അനുകൂല വിധി ലഭിച്ചു. പരിക്കേറ്റ പ്രവാസിക്ക് നിയമ നടപടികള്‍ക്ക് എത്ര രൂപ ചെലവായാലും അതും തൊഴിൽ ഉടമ തന്നെ നൽകണം എന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply