Spread the love
ഇന്ന് ലോക ഓസോണ്‍ ദിനം

ഹാനീകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോണ്‍ എന്ന രക്ഷാകവചം അവിഭാജ്യ ഘടകമാണ്. ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണ് ഓസോണ്‍. ഭൂമിയില്‍നിന്ന് 20 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള വാതകപാളിയാണിത്. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ തന്മാത്ര (O3) ഉണ്ടാകുന്നത്.ഒരു വാതകക്കുടയായി നിന്ന് ഭൂമിയെ കാക്കുന്ന ഓസോണ്‍ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുര്‍ബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബര്‍ 16 എന്ന ദിനം നാം ഉപയോഗിക്കുന്നു.

സൂര്യനില്‍നിന്നു ജീവികള്‍ക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികള്‍ പുറപ്പെടുന്നുണ്ട്. ഈ അപകടകാരികളായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ വളരെ ഉയരത്തില്‍വച്ചുതന്നെ തടയുകയാണ് ഓസോണ്‍പാളി ചെയ്യുന്നത്. ഏറ്റവും പ്രധാനം അള്‍ട്രാവയലറ്റ് കിരണങ്ങളാണ്. ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. മോണ്‍ട്രിയല്‍ ഉടമ്പടിയെന്ന് അറിയപ്പെട്ടിരുന്ന ഈ ഉടമ്പടി ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്നതാണ് ഈ വർഷത്തെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം.

Leave a Reply