Home Blog

ഐസ് ക്രീമിൽ കണ്ടെത്തിയ വിരൽ പൊട്ടേയുടെത് തന്നെ; നിർണായകമായത് ഡിഎൻഎ ഫലം

0
Spread the love

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. വിരലിൻ്റെ ഡിഎൻഎ ഫലം വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ഐസ് ക്രീം തയ്യാറാക്കിയ ഫാക്ടറിയിലെ ജീവനക്കാരൻ്റെ വിരലിൻ്റെ ഭാഗങ്ങളാണ് ഇതെന്ന് വ്യക്തമായി. സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലിൻ്റെ ഭാഗങ്ങളാണ് ഇവ. ഐസ് ക്രീം തയ്യാറാക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ഐസ് ക്രീം ബോക്സിൻ്റെ മൂടി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വിരൽ യന്ത്രത്തിൽ കുടുങ്ങിയതായിരുന്നു. മുംബൈയിലെ മലാഡിൽ താമസിക്കുന്ന ഡോക്ടർ ബ്രണ്ടൻ ഫെറാവോ ജൂൺ 12 ന് ഓൺലൈൻ വഴി വാങ്ങിയ മൂന്ന് യുമ്മോ ഐസ്ക്രീമിൽ ഒന്നിൽ നിന്നാണ് വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഐസ്ക്രീം കമ്പനിയുടെ സോഷ്യൽ മീഡിയ പേജിൽ അറിയിച്ച പരാതിയിൽ നടപടിയാകാതെ വന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. ജൂൺ 13 ന് വിഷയത്തിൽ പൊലീസ് കേസെടുത്തിരുന്നു.

ഐസ് ക്രീം കമ്പനി ജീവനക്കാരൻ ഓംകാർ പൊട്ടെയുടെ വിരലിന് പരിക്കേറ്റത് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ ഐസ് ക്രീമിൽ കണ്ടെത്തിയത് ഓംകാർ പൊട്ടേയുടെ വിരലിൻ്റെ ഭാഗങ്ങളല്ലെന്ന് ഐസ് ക്രീം കമ്പനി വാദിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് വിശദമായ പരിശോധനയ്ക്ക് തയ്യാറായത്. ഡിഎൻഎ പരിശോധനാ ഫലം ഓംകാർ പൊട്ടേയുടെ രക്തപരിശോധനാ ഫലവുമായി നൂറ് ശതമാനം യോജിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. ഇതോടെ ഐസ് ക്രീം കമ്പനി ഉടമകൾ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു.

ഒരു മാസം മുൻപാണ് ഐസ്ക്രീം നിർമിച്ചത്. അതിനു ശേഷം പുണെ ഹഡപ്സറിലെ ഗോഡൗണിൽ എത്തിച്ചു. അവിടെ നിന്നാണ് മലാഡിൽ വിതരണത്തിന് എത്തിയത്. ഈ ഐസ് ക്രീമിൻ്റെ ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയവർക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. നിലവിൽ ഐസ് ക്രീം ഫാക്ടറിയുടെ നിർമാണ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

അത് വീട്ടുകാരോ നാട്ടുകാരോ അമൃതയ്ക്ക് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല; കാശിന് വേണ്ടിയായിരുന്നു അവരുടെ വരവ്: ബാല

0
Spread the love

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഏറെ ചർച്ചയായതാണ്. ​ഗായിക അമൃത സുരേഷുമായുള്ള പ്രണയ വിവാഹം വേർപിരിയലിൽ അവസാനിച്ചതിന് പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ വന്നു. മകളെ അമൃത തന്നിൽ നിന്നും അകറ്റി നിർത്തുന്നെന്നാണ് ബാലയുടെ പ്രധാന ആരോപണം. ​നിരവധി അഭിമുഖങ്ങളിൽ ബാല ഇക്കാര്യം ആവർത്തിച്ചു. ഇപ്പോഴിതാ വീണ്ടും അമൃതയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ബാല. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

മകളെ നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ടെന്ന് ബാല പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി. ഞാനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം. ഞാൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്.
എന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്നും ചിന്തിക്കാം. ഈ ആറ്റിറ്റ്യൂഡിലാണ് താനുള്ളതെന്നും ബാല പറയുന്നു. മകളെ നഷ്ടപ്പെട്ട‌തിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും ദൈവത്തിന്റെ അനു​ഗ്രഹം തനിക്കുണ്ടെന്നും ബാല വ്യക്തമാക്കി.

മകളെ മിസ് ചെയ്യുന്നുണ്ട്. മകൾ‌ക്ക് അച്ഛൻ വേണം. മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. വീട്ടുകാരോ നാട്ടുകാരോ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല. മകൾക്ക് അച്ഛനെയും അച്ഛന് മകളെയും വേണം. ഇത് എന്തിന് മറ്റൊരാൾ പറഞ്ഞ് കൊടുക്കണമെന്നും ബാല വ്യക്തമാക്കി.

നടി മോളി കണ്ണമാലിക്കും മകനുമെതിരെ വിമർശനവും‍ ബാല ഉന്നയിക്കുന്നുണ്ട്. താൻ സഹായിച്ചില്ലെന്ന ഇവരുടെ വാദത്തിനെതിരെയാണ് ബാല രം​ഗത്ത് വന്നത്. ന്യൂമോണിയ ബാധിച്ച് ​ഗുരുതരാവസ്ഥയിലായ മോളി കണ്ണമാലിയെ ബാല സഹായിച്ചിരുന്നു. എന്നാൽ മോളി കണ്ണമാലിയും മകനും തനിക്കെതിരെ സംസാരിച്ചെന്ന് ബാല പറയുന്നു.

ഓപ്പറേഷൻ കഴിഞ്ഞ് ഭേദമായപ്പോൾ ഇവരുടെ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇവരെന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരു പ്രോ​​ഗ്രാമിൽ അവരെ ഞാൻ നേരിട്ട് കണ്ടു. ചേച്ചീ സുഖമായിരിക്കുന്നോ, ചത്ത് പോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ മരിക്കുമെന്ന് കുറേ പേർ ആ​ഗ്രഹിച്ചിരുന്നു. കാശിന് വേണ്ടിയാണ് അവരെന്ന സ്നേഹത്തോടെ കാണാൻ വന്നത്. എന്തൊക്കെ അവർ അന്വേഷിച്ചു എന്നും അറിയാമെന്നും ബാല പറയുന്നു.

മോളി കണ്ണമാലിക്ക് സഹായം നൽകിയതിനെക്കുറിച്ചും ബാല വിശദീകരിച്ചു. ടിവി കണ്ടുകൊണ്ടിരിക്കവെ ഒരു ഫോൺ കോൾ വന്നു. ഇവരുടെ മോനാണ്, ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളതെന്ന് ഞാൻ ചോദിച്ചു. പാലാരിവട്ടം എന്ന് പറഞ്ഞപ്പോൾ അവി‌ടെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു.

നടന്ന് വന്നു. ഞാൻ 10,000 രൂപ കൊടുത്തു. അത് പാപമാണോ. വീണ്ടും വന്ന് മെഡിസിന് പണമില്ലെന്ന് പറഞ്ഞു. അത് കൊടുത്തു. വീണ്ടും വന്ന് സ്കാനിം​ഗിന് പണം ചോദിച്ചു. അതും കൊടുത്തെന്നും ബാല പറയുന്നു. താൻ ആശുപത്രിയിലായി തിരിച്ച് വന്നപ്പോൾ‌ കാണുന്ന കാഴ്ച തന്നെ കുറ്റം പറയുന്നതാണെന്നും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്.

കെഎസ്ആര്‍ടിസി ബ്രെത്ത് അനലൈസര്‍ പരിശോധനയെ യൂണിയനുകള്‍ എതിര്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രി കെ ബി ഗണേഷ് കുമാര്‍

0
Spread the love

കെഎസ്ആര്‍ടിസിയിലെ ബ്രെത്ത് അനലൈസര്‍ പരിശോധനയെ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ മന്ത്രി സ്വാഗതം ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ വാഹനമോടിക്കാനെത്തിയവര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ കോടതിയില്‍ കയറിയിട്ടേ ഇറങ്ങാനാകൂ. മെഡിക്കല്‍ പരിശോധനയ്ക്ക് ഇവരെ വിധേയരാക്കാന്‍ ഗതാഗതവകുപ്പ് റെഡിയാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. (K B Ganesh kumar on breath analyser test in KSRTC)

മദ്യപിച്ച് വാഹനമോടിക്കുന്നത് കെഎസ്ആര്‍ടിസിയിലെ യാത്രക്കാരെ മാത്രമല്ല റോഡിലെ കാല്‍നടയാത്രക്കാരെയും ബാധിക്കുന്ന കാര്യമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ ഈ തീരുമാനം. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഡ്രൈവര്‍മാരെ മാത്രമല്ല സ്ത്രീകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ക്ലെറിക്കല്‍ സ്റ്റാഫിനെ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും മന്ത്രി യൂണിയനുകള്‍ക്ക് ഉറപ്പുനല്‍കി.

ബ്രെത്ത് അനലൈസര്‍ പരിശോധനയ്‌ക്കെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ അവരുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ പരിശോധനകള്‍ ഊര്‍ജിതമായി നടത്തുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കുന്നത്. സംഘടനകള്‍ മന്ത്രിയ്ക്ക് കത്ത് സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ നിരക്കുയർത്തി വോഡാഫോൺ ഐഡിയയും

0
Spread the love

മുംബൈ: റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വി.ഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ വരുന്നതെങ്കിൽ വി.ഐയുടെത് ജൂലൈ നാല് മുതലാണ് നിലവിൽ വരിക. നിരക്ക് വർധനയുടെ കാര്യത്തിൽ മറ്റു കമ്പനികളെപ്പോലെ പ്രകടമായ മാറ്റം തന്നെയാണ് വി.ഐയും വരുത്തിയിരിക്കുന്നത്. 4ജി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 5ജി സേവനങ്ങൾ സമാരംഭിക്കുന്നതിനുമായി വരും മാസങ്ങളില്‍ കാര്യമായ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വി.ഐ വ്യക്തമാക്കുന്നുണ്ട്.

വി.ഐയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാതലത്തിലാണ് 4ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി.

രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ).പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ)

രണ്ടര വര്‍ഷത്തിനു ശേഷം ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. ആരോഗ്യകരമായ തങ്ങളുടെ വ്യവസായത്തിന് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്പനികളുടെ പ്രതികരണം.

പനി, ഫ്ലു, വയറിളക്കം!! പേടിക്കേണ്ട മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..

0
Spread the love

മഴക്കാലമിങ്ങെത്തി ഒപ്പം പനിക്കാലവും. പലതരം രോഗങ്ങൾ പടർന്നുപിടിക്കുന്നതുകൊണ്ടു കൊണ്ടുതന്നെ പലർക്കും മഴക്കാലം ഒരു പേടി സ്വപ്നമാണ്, പ്രത്യേകിച്ച് കുട്ടികളുള്ളവർക്ക്. ഇത്തരം രോഗങ്ങൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരേയും ഒരുപോലെ ബാധിച്ചേക്കാം എന്നതിനാൽ തന്നെ ഇവയെ ചെറുക്കാൻ ദൈനംദിനത്തിൽ പലതരം പ്രതിരോധ മാർഗങ്ങൾ പാലിച്ചു പോരേണ്ടതുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം..

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലുകളിൽ ഒന്നാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രമിക്കുക എന്നത്. മഴക്കാലത്ത് വെള്ളം വേഗത്തിൽ മലിനമാകാനും ഇതിൽ നിന്നും വയറിളക്കം പോലെയുള്ള രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ഇതിനാൽ തന്നെ നമ്മൾ കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. വീടുകളിൽ വെള്ളം ശുദ്ധിയാക്കാൻ ഫിൽട്ടർ ഉപയോഗിക്കാനും ശ്രമിക്കണം.

കൈകൾ കഴുകുക

വ്യക്തി ശുചിത്വമാണ് രോഗങ്ങളിൽ നിന്നുള്ള മറ്റൊരു സംരക്ഷണ കവചം. ഭക്ഷണം കഴിക്കുന്നതിനു മുൻപും പുറത്തുനിന്നും വീട്ടിൽ പ്രവേശിക്കുമ്പോഴും കൈകൾ നന്നായി വൃത്തിയാക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകുക

പുറത്തുനിന്നും കൊണ്ടുവരുന്ന സാധനങ്ങൾ പലപ്പോഴും അണുവാഹകരാണ്. അതുകൊണ്ട് തന്നെ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കൂടാതെ വ്യത്തിയുള്ളതും വേവിച്ചതുമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാനും ശ്രമിക്കണം.

ജങ്ക് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യമാണ് വ്യത്തിയില്ലാത്ത സാഹചര്യങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ. വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തുറന്ന് വച്ചതും പ്രാണികൾ അരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി പല തരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമാകും.

പെരിയാറില്‍ മാലിന്യം ഒഴുക്കിയ സംഭവം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസും

0
Spread the love

കൊച്ചി: പെരിയാറില്‍ മാലിന്യം ഒഴുക്കിയ കേസിൽ എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെ നടപടി. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശവാസിയുമായ വ്യക്തിയുടെ പരാതിയിൽ ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടര്‍ത്താന്‍ ശ്രമിക്കല്‍, പൊതുജല സ്രോതസ് മലിനമാക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബിനാനിപുരം പൊലീസ് കമ്പനിക്കെതിരെ കേസെടുത്തത്.

ഓയില്‍ കമ്പനിയാണ് സി.ജി ലൂബ്രിക്കന്റ്. ഇവർ പെരിയാറില്‍ രാസമാലിന്യം ഒഴുക്കി എന്നത് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെ വന്ന പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കമ്പനി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഇപ്പോള്‍ പൊലീസ് ഇടപെട്ടിരിക്കുന്നത്.

ശിൽപ ഷെട്ടിയുടെ ഭർത്താവ് ശതകോടീശ്വരൻ!! പണംകണ്ട് വീഴ്ത്തിയതല്ലേയെന്ന് ചോദ്യം; നടിയുടെ മാസ്സ് മറുപടി

0
Spread the love

പതിനേഴിനെ വെല്ലുന്ന ഫിറ്റ്നസ് ലുക്ക് ആണ് നടി ശിൽപ ഷെട്ടിക്കെന്നും ബോളിവുഡിൽ ഇപ്പോൾ സജീവമായി തുടരുന്ന യുവനടിമാരേക്കാളും ആരാധകർ സിനിമയ്ക്ക് അകത്തും പുറത്തും നടിക്ക് ഇപ്പോഴും ഉണ്ടെന്നതുമാണ് സത്യം. എന്നാൽ ആരാധന പോലെ തന്നെ പലതരം ഗോസിപ്പുകളും തുടക്കാലം മുതൽ ഇന്നുവരെ ശിൽപയെ വിടാതെ പിന്തുടരുന്നു എന്നതും മറ്റൊരു സത്യം. അത്തരത്തിലൊന്നാണ് ശില്പയുടേയും രാജ് കുന്ദ്രയുടേയും വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന കഥ. കോടീശ്വരനായ രാജ് കുന്ദ്രയെ ശില്‍പ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു പലരുടേയും വിമര്‍ശനം.

2009ലാണ് ബോളിവുഡിന്റെ ഹിറ്റ് നായികയായിരുന്ന ശിൽപയെ കോടീശ്വരനായ രാജ് കുന്ദ്ര സ്വന്തമാക്കുന്നത്. അന്ന് യുവ സമ്പന്നരായ ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരന്മാരില്‍ 108-ാമത് ആയിരുന്നു രാജ്. നേരത്തെ ഐപിഎല്‍ വാതുവെപ്പ് കേസിലും ഈയടുത്ത് നീലച്ചിത്ര നിര്‍മ്മാണ കേസുമൊക്കെയായി ഒട്ടേറെ കുപ്രസിദ്ധി ആർജിച്ച ആളുകൂടിയാണ് രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണ കേസിൽ 69 ദിവസത്തോളം രാജ് അഴിക്കുള്ളിലുമായിരുന്നു.

വിവാഹ വാർത്തകൾ പുറത്തെത്തിയതുമുതൽ തനിക്കെതിരെ വരുന്ന വിമർശനയമ്പുകൾ പൊതുവേദിയിലും അല്ലാതെയും ശിൽപ്പ മുനയൊടിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ഒരു പ്രമുഖ ചാലിൽ തന്നെ വിളിച്ചുവരുത്തി എടുത്ത അഭിമുഖത്തിൽ പണത്തിനുവേണ്ടിയാണോ താൻ രാജ് എന്ന കോടീശ്വരനെ കല്യാണം കഴിച്ചതെന്ന ചോദ്യത്തിന് ശില്പ വളരെ പക്വതയോടെ മറുപടി നല്കിയിട്ടുണ്ട്. താൻ രാജിന്റെ സമ്പത്ത് മോഹിച്ചിട്ടാണ് അദ്ദേഹത്തെ വിവാഹം ചെയ്തതെന്ന് കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ട് അക്കാലത്തെ തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പരിശോധിക്കുന്നില്ലെന്നായിരുന്നു ശിൽപയുടെ മറുചോദ്യം.

താന്‍ എന്നും സമ്പന്ന ആയിരുന്നു. അതുകൊണ്ട് പങ്കാളിയുടെ പണം തനിക്ക് ആവശ്യമില്ല. തങ്ങൾ വിവാഹം ചെയ്യുന്ന സമയത്ത് രാജ് സമ്പന്നനായിരുന്നുവെങ്കിൽ അത് തീർത്തും യാദൃശ്ചികം മാത്രം. താൻ അത് ശ്രദ്ധിച്ചിട്ടേയില്ല. രാജ് കുന്ദ്രയിലെ നല്ല മനുഷ്യനെയാണ് ഞാൻ കണ്ടത്. രാജ് കുന്ദ്രയേക്കാൾ പണക്കാരായ പലരും തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ് പണക്കാരൻ എന്നതിലുപരി നല്ല മനുഷ്യനായും തനിക്ക് അനുഭവപ്പെട്ടു, അതിനാലാണ് പങ്കാളിയാക്കാൻ തീരുമാനിച്ചത് എന്നുമായിരുന്നു ശിൽപയുടെ മാസ്സ് മറുപടി..

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരുമിച്ച് നിന്നവരാണ് ശില്‍പയും രാജും. നീലച്ചിത്ര നിർമാണ കേസ് വന്ന സമയത്ത് ശില്‍പ രാജുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പല കോണുകളിൽ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ശില്‍പ ചെയ്തത്.

നടി അമലാ പോൾ ഇത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്തവളോ? ഹെയർ സ്റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ വൈറൽ

0
Spread the love

പരസ്യ ചിത്രീകരണമോ സിനിമയോ ആകട്ടെ, അത്തരം ചിത്രീകരണ സെറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഹെയർസ്റ്റൈലിസ്റ്റുകളും മേക്കപ്പ് ആർട്ടിസ്റ്റുകളും പെടും, അഭിനേതാക്കളെയും നടിമാരെയും ക്യാമറയുടെ മുന്നിൽ മികച്ചതായി എത്തിക്കുന്നതിൽ അവരുടെ പങ്കു ചെറുതല്ല. എന്നിരുന്നാലും, പലപ്പോഴും, അവർക്ക് അർഹമായ ബഹുമാനമോ അംഗീകാരമോ നൽകപ്പെടുന്നില്ല.

തെന്നിന്ത്യൻ താരം അമല പോൾ തന്റെ വാനിറ്റി വാൻ നിന്നും ഇറങ്ങി പോകാൻ തന്നെ നിർബന്ധിച്ച സംഭവം സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ അടുത്തിടെ ഒരു അഭിമുഖത്തിൽ ഓർത്തെടുത്ത് പറഞ്ഞിരുന്നു. “ഹെയർസ്റ്റൈലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഈ വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ല,” എന്നും പറഞ്ഞ് അമല മാനേജർ വഴി തങ്ങളെ ഇറക്കിവിടുകയായിരുന്നുവെന്നും അവർ പറയുന്നു.

“ഒരിക്കൽ ഞാൻ അമല പോളിനൊപ്പം ചെന്നൈയിൽ ഷൂട്ടിംഗിന് പോയിരുന്നു. എനിക്ക് അവരെ നേരിട്ട് അറിയില്ലായിരുന്നു, ഒരു സുഹൃത്ത് വഴിയാണ് പോയത്. ഏപ്രിൽ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുന്നു. തണലിനായി ലൊക്കേഷനിൽ ഒരു മരം പോലും ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ വാനിറ്റി വാനിലേക്ക് കയറി.”

“വാനിൽ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് കലാകാരന്മാർ ഇരിക്കുന്നതും മറ്റൊന്ന് സാങ്കേതിക വിദഗ്ധർക്ക് ഉള്ളതും. അങ്ങനെ ഞങ്ങൾ കയറി അകത്ത് ഇരുന്നപ്പോൾ അമല മാനേജരോട് പറഞ്ഞു. ‘അവർക്ക് വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ല’. അങ്ങനെ മാനേജർ ഞങ്ങളോട് പറഞ്ഞപ്പോൾ ഞാനും മേക്കപ്പ് മാനും പരസ്പരം നോക്കി. ‘ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ ഞങ്ങൾ എവിടെ പോകും?’ എന്ന മട്ടിലായിരുന്നു ഞങ്ങൾ. എന്നിട്ടും, ഞങ്ങൾക്ക് വാനിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

“ദക്ഷിണേന്ത്യയിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല. ഹെയർ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും വാനിറ്റി വാനിനുള്ളിൽ അനുവദിക്കാത്ത നിയമങ്ങൾ അവർക്ക് ഉണ്ടായിരിക്കാം. അവർ ഹെയർ സ്റ്റൈലിസ്റ്റുകളെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും വിലമതിക്കുന്നില്ല. നമ്മൾ എങ്ങനെയാണ് അവർക്ക് നമ്മളെ പരിചയപ്പെടുത്തുക? ഞങ്ങളോട് നന്നായി പെരുമാറുന്ന, ഹെയർ സ്റ്റൈലിസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റിനുമായി വേണ്ടി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവരോട് ഞാൻ എങ്ങനെ പറയും. ഞാൻ ഒന്നും മിണ്ടിയില്ല. ഇത് ദക്ഷിണേന്ത്യയിൽ ധാരാളം സംഭവിക്കുന്നുണ്ട് ,” എന്നുമായിരുന്നു ഹേമ പറഞ്ഞത്.

രോഗികൾക്കും പ്രവേശനമില്ല; അത്യാഹിത വിഭാഗത്തിൽ ഫഹദ് ചിത്രത്തിന്റെ ഷൂട്ടിങ്; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

0
Spread the love

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദ് ഫാസിൽ ചിത്രത്തിന്റെ സിനിമാ ഷൂട്ടിങ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിന്റെ സിനിമാ ഷൂട്ടിങ്ങാണ് വ്യാഴാഴ്ച രാത്രി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയത്.

വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം തുടർന്നെന്നാണ് ആരോപണം.

പരിമിതമായ സ്ഥലം മാത്രമുള്ള അത്യാഹിത വിഭാഗത്തിലെ ഷൂട്ടിങ് രോഗികളെ വലച്ചെന്നാണ് വിവരം. ​ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ലെന്നും റിപ്പോർട്ടുണ്ട്. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ലെന്നും പരാതിയുണ്ട്.

റെക്സോണ സോപ്പും പിടിച്ചു നടക്കുന്ന നീയാണ് ഓർമ്മയിൽ; സാപ്പി മോന് ബീന ആന്റണിയുടെ യാത്രാ മൊഴി

0
Spread the love

മലയാളത്തിന്റെ അഭിനയവിസ്മയങ്ങളിൽ ഒരാളായ സിദ്ദിഖിന്റെ മകൻ ഇന്നലെയാണ് അന്തരിച്ചത്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളായ സാപ്പി എന്നു വിളിപ്പേരുള്ള റാഷിൻ (37) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. വിയോഗവാർത്തയറിഞ്ഞതോടെ മലയാള സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സാപ്പിയെ അവസാനമായി ഒരു നോക്ക് കാണാനും സിദ്ദിഖിനേയും കുടുംബത്തേയും ആശ്വസിപ്പിക്കാനുമായികാക്കനാട്ടെ വീട്ടിലെത്തി ചേർന്നത്. ഇപ്പോഴിതാ സാപ്പിയെ കുറിച്ചുള്ള ഓർമ്മകളോടൊപ്പം പ്രശസ്ത സിനിമ-സീരിയൽ താരം ബീന ആന്റണി കുറിച്ച ഹൃദയസ്പർശിയായ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.

കുറിപ്പിന്റെ പൂർണരൂപം

“ഒരുപാട് വേദനയോടെ, കണ്ണീരോടെ വിട. മോനേ സാപ്പി, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും. എത്രയോ വർഷങ്ങൾക്ക് മുൻപ് നീ കുഞ്ഞായിരിക്കുമ്പോഴാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നിന്നെയാണ് ഇന്നും മനസ്സിൽ ഉള്ളത്. എല്ലാവരോടും എന്ത് സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്… മനസു പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ…”

ശ്വാസ തടസ്സത്തെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്ന റാഷിൻ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. 37 വയസ്സായിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവരാണ് മറ്റു സഹോദരങ്ങൾ.നടൻ ദിലീപ്, കാവ്യ മാധവൻ, ബിന്ദു പണിക്കർ, സായ് കുമാർ, നാദിർഷ, ജോമോൾ, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേരാണ് സിദ്ദിഖിന്റെ വീട്ടിലെത്തിയത്.

സിദ്ദിഖിൻ്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള വിവരങ്ങളൊന്നും നടന്‍ പുറംലോകത്തോട് പറഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖിന്റെ ഇളയമകന്‍ ഷഹീന്റെ വിവാഹത്തോടെയാണ് സോഷ്യൽ മീഡിയയിലും മറ്റും റാഷിൻ്റെ വീഡിയോ പ്രചരിച്ചതും സാപ്പിയെന്ന വിളിപ്പേരിൽ മലയാളികൾ ഏറ്റെടുക്കുന്നതും..

അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts