Home General ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് GeneralLatest ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് By admin - August 1, 2020 0 179 Facebook Twitter Pinterest WhatsApp Spread the love ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും , ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും അറിയിച്ചു .ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്.നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ചവരെ മണിക്കൂറിൽ പരമാവധി 60 കിമി വേഗത്തിലും കാറ്റ് വീശാൻ സാധ്യത.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം ഒരൊറ്റ കഥാപാത്രത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ അറിയപ്പെട്ട നടൻ; ജീവിതം മാറ്റിമറിച്ചത് ‘കിരീടം’ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts മധുവിന് ഇന്ന് 91ാം പിറന്നാൾ; ആശംസ നേരാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് പിറന്നാളുകാരൻ September 23, 2024 ഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ May 21, 2022 തകർന്ന മരിയുപോളിനെ പുനർനിർമ്മിക്കുമെന്ന് യുക്രൈനിലെ ധനികൻ April 17, 2022 ഡിവൈഎഫ്ഐ സെമിനാറിൽ കുടുംബശ്രീക്കാർ സെറ്റ് സാരിയും മെറൂൺ ബ്ലൗസുമിട്ട് വന്നില്ലെങ്കിൽ ഫൈൻ April 21, 2022 സിദ്ധാർഥന്റെ മരണം: വിവിധസംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. March 6, 2024