അധോലോക ഡോൺ രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് 62 കാരനായ രാജനെ ഏപ്രിൽ 26 ന് പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, ഹെർണിയ, ലാപ്രോട്ടമി, രക്താതിമർദ്ദം എന്നിവ ഉൾപ്പെടെയുള്ളവ ഉള്ളതിനാൽ രാജൻ ഉയർന്ന അപകടസാധ്യതയുള്ള കൊറോണ വൈറസ് രോഗിയായി കണക്കാക്കപ്പെട്ടിരുന്നു. കേസ് പരിഗണിച്ചപ്പോൾ ആണ് രാജനെ ഹാജരാക്കാൻ ആവില്ലന്നും കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിൽ ആണെന്നും ജയിലർ വെളിപ്പെടുത്തിയത്. ബാലിയിൽ നിന്നും പിടിയിലായ രാജൻ 2015 മുതൽ തീഹാർ ജയിലിൽ ആണ്.