Home Latest അല്ഹമ്ദുലില്ല … അർത്ഥം പോലെത്തന്നേ ദൈവത്തിനു നന്ദി … LatestMovies അല്ഹമ്ദുലില്ല … അർത്ഥം പോലെത്തന്നേ ദൈവത്തിനു നന്ദി … By admin - August 3, 2020 0 154 Facebook Twitter Pinterest WhatsApp Spread the love അല്ഹമ്ദുലില്ല … അർത്ഥം പോലെത്തന്നേ ദൈവത്തിനു നന്ദി …സൂഫിയും സുജാതയും എന്ന ചിത്രത്തിന് വേണ്ടി ബി കെ ഹരിനാരായണൻ രചന നിർവഹിച്ചു സുദീപ് പലനാട് സംഗീതവും ആലാപനവും നിർവഹിച്ച അല്ഹമ്ദുലില്ല എന്ന ഗാനത്തെക്കുറിച്ചു നമുക്കായി സുദീപ് പലനാട്നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകനുമായുള്ള അടുപ്പം ആണ് ഈ ഗാനത്തിലേക്കും എന്നെ എത്തിച്ചത് ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം ഡോക്‌മെന്ററി തുടങ്ങിയവക്ക് സംഗീതം പകർന്നു തുടങ്ങിയുള്ള അടുപ്പം അദ്ദേഹത്തിന്റെ സിനിമയിലും എന്റെ ഒരു പാട്ടു ഉപയോഗിക്കാൻ കാരണമായി എന്റെ ഈ ഗാനം കൂടാതെ എം ജയചന്ദ്രൻ സംഗീതം പകർന്ന ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട് ഇൻഡ്യൻ സൂഫി അല്ലാതെ ശരിക്കും ഉള്ള ഇസ്താംബുൾ തുർക്കിഷ് സംഗീതത്തിലേക്കുള്ള ഒരു വഴി എനിക്ക് തുറന്നു തന്നത് ഷാനുക്കയാണ് അദ്ദേഹമാണ് എനിക്കു അത്തരം പാട്ടുകൾ കേൾക്കാനും കേൾപ്പിച്ചുതരുവാനും കരണക്കാരനായത് ഇസ്താംബുൾ , ഇറാനിയൻ സംഗീതം എല്ലാം കുറേയെറെ കേൾക്കാനും മറ്റും അദ്ദേഹം കാരണക്കാരനായി .അതുപോലെ സിനിമ എന്ന മഹാ സംഭവത്തെ പ്രണയിക്കാൻ തുടങ്ങിയതും എല്ലാം അദ്ദേഹത്തിന്റെ ഒരു അടുപ്പം മൂലമാണ് . നല്ല നല്ല സിനിമകൾ കാണാനും അതിലെ ബാഗ്രൗണ്ട് സ്കോർ ശ്രദ്ധിക്കാനും മറ്റും തുടങ്ങിയതും ഷാനുക്ക വഴിയാണ്ഷാനുക്കയുമായി ഞാൻ ഇതിനു മുന്നേ കരി എന്നൊരു സമാന്തര ചിത്രം ചെയ്തിട്ടുണ്ട് അതിന്റെ നിർമാണം നിർവഹിച്ചത് ഞാനായിരുന്നു . പിന്നീട് ഈ ചിത്രം വന്നപ്പോൾ വിജയ്ബാബു , എം ജയചന്ദ്രൻ എന്നിവരെല്ലാരും കൂടി എടുത്ത തീരുമാനം ആയിരുന്നു എന്റെ ഈ ഗാനം അങ്ങനെ ഗാനത്തിൽ പറയുന്നപോലെ ദൈവത്തിനു നന്ദി എന്റെ ഈ ഗാനവും ഇതിൽ ഉൾപ്പെടുത്തിയതിന് അമൃത സുരേഷ് ആണ് കൂടെ പാടിയിട്ടുള്ളത്ഈ ഗാനത്തിന്റെ എടുത്തു പറയത്തക്ക വണ്ണം ഉള്ള പ്രത്യേകത നമ്മുടെ സംഗീത ഉപകരണങ്ങൾ കൂടാതെ തുർക്കി ഇസ്താംബുൾ അറബു സംഗീത ഉപകരണങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് ദൈവാനുഗ്രഹം കൊണ്ട് ജനങ്ങൾ ഈ ഗാനം അവരുടെ പ്രാത്ഥന ഗാനം പോലെ ഏറ്റെടുത്തതിൽ സന്തോഷംപ്രശസ്ത കഥകളിഗായകൻ പലനാട് ദിവാകരന്റെ മകനാണ് സുദീപ് സഹോദരി ദീപയും ഗായികയാണ് . സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഇനിയും നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്ന് നമുക്ക് കാത്തിരിക്കാം Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR കീർത്തി സുരേഷിന്റെ കല്യാണ പന്തലിൽ തമിഴ് ഗെറ്റ് അപ്പിൽ ദളപതി വിജയ്! ആഷിഖ് അബുവിന്റെ ‘റൈഫിള് ക്ലബ്’ 19 ന്; സ്റ്റാർ കാസ്റ്റിൽ വമ്പൻ പ്രതീക്ഷയുമായി പ്രേക്ഷകർ കല്യാണ വാരം! നടി കീർത്തി സുരേഷിനും പ്രണയ സാഫാല്യം; ചടങ്ങുകൾ ഗോവയിൽ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts സംസ്ഥാനത്ത് വരും മണിക്കൂറിൽ 55 കി.മീ വേഗത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം. July 6, 2023 AIFFന് ഫിഫ ഏര്പ്പെടുത്തിയ വിലക്ക് പിൻവലിച്ചു August 27, 2022 കനത്തമഴ;പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസങ്ങളിലേക്ക് യാത്രാ വിലക്ക് August 1, 2022 ‘മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി’; എം.ബി രാജേഷ് October 10, 2023 ‘വാക്സിൻ ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം ‘;വാക്സിൻ നയത്തിനെതിരെ വീണ്ടും വിമർശനവുമായി ജസ്റ്റിസ് ചന്ദ്രചൂഡ്. June 2, 2021