‘അവൻ്റെ ചിത്രം പങ്കുവെക്കാൻ അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണ്’ രസ്‌നയുടെ മകൻ്റെ ചിത്രം പങ്കുവെച്ച് മർഷീന.
പാരിജാതം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് രസ്‌ന. അരുണ എന്നു പറഞ്ഞാലേ പലർക്കും ഇപ്പോളും അറിയുകയുള്ളൂ. അത്രകും ജനസ്വീകാര്യത ആ സീരിയലിനു ലഭിക്കുകയുണ്ടായി. രസ്നയുടെ അനിയത്തിയാണ് മർഷീന എന്ന നീനു. സത്യ എന്ന പെൺകുട്ടിയിലൂടെ ആണ് മർഷീന ശ്രദ്ധിക്കപ്പെട്ടത്. ഇപ്പൊൾ രസ്‌നയുടെ മകൻ്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മർഷീന. ‘ എൻ്റെ കുഞ്ഞിച്ചെക്കന് ഇന്ന് രണ്ടുവയസ്സ് പൂർത്തിയായിരിക്കുന്നു. അവൻ്റെ ചിത്രം പങ്കുവെക്കാൻ അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണ്’ എന്ന ക്യാപ്ഷനോടെയാണ് മർഷീന ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് രസ്ന. രസ്‌നക്ക് മകന് കൂടാതെ ഒരു മകളും ഉണ്ട്.