Spread the love

ലോകം മുഴുവൻ കോവിഡിന്റെ പിടിയിലായതോടെ നമ്മുടെ വിദ്യാഭ്യാസ രീതികളെല്ലാം അടിമുടി മാറിയിരിക്കുകയാണ് .സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽഎല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.സാധാരണക്കാരിൽ പലരും കമ്പ്യൂട്ടറോ ,ലാപ്ടോപ്പോ ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗവണ്മെന്റു തന്നെ മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതിയാണ് K S F E ഇ വിദ്യാശ്രീ പദ്ധതി . ഇതൊരു സമ്പാദ്യ വായ്പാപദ്ധതിയാണ് .കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ടി ലാപ്ടോപ്പ് വാങ്ങുന്നതിനായി കുടുംബശ്രീ മിഷനുമായി ചേർന്ന് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി K S F E നടത്തുന്ന പദ്ധതിയാണിത് .500 രൂപ പ്രതിമാസ തവണ സംഖ്യയും കാലാവധി 30 മാസവുമാണ് .

കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ കഴിയുന്നത് .അവർക്കു വിദ്യാർത്ഥികളായ മക്കളില്ലെങ്കിൽ പോലും പദ്ധതിയുടെ ഭാഗമാകാവുന്നതാണ് .ഈ പദ്ധതിയിൽ ചേരുമ്പോൾ അയൽക്കൂട്ടത്തിനു സുഗമ അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട് .ഈ അക്കൗണ്ടിലാണ് തിരിച്ചടവ് സംഖ്യ അടയ്‌ക്കേണ്ടത് .ഈ പദ്ധതിയിൽ മൂന്നു തവണ അടച്ചുകഴിഞ്ഞാൽ ലാപ്ടോപ്പ് ആവശ്യമുള്ളവർക്ക് ലാപ്‌ടോപ്പിന് ആവശ്യമായ പരമാവധി തുകയായ 14250 /- രൂപ അനുവദിക്കുന്നതാണ് .ബാക്കി തുക ഉണ്ടെങ്കിൽ പതിമൂന്നാം തവണ മുതൽ പലിശ സഹിതം തിരിച്ചു നൽകും .ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്കു പദ്ധതി തുക പണമായി നൽകുന്നതാണ് .സംസ്ഥാന IT വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാൻ മാത്രമേ തുക അനുവദിക്കുകയുള്ളു .ഇതിനായി KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION (KITE ) തയ്യാറാക്കുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചു IT വകുപ്പ് അംഗീകരിച്ച ബ്രാൻഡുകളുടെ ലാപ്ടോപ്പ് വാങ്ങിയതിന്റെ ബിൽ അംഗം ഉൾപ്പെടുന്ന ADS ൻറെ അധികാരികൾ അറ്റെസ്റ് ചെയ്‌ത്‌ അടുത്തതവണ തീയതിക്ക് മുൻപായി ശാഖയിൽ ഹാജരാക്കേണ്ടതാണ് .

KSFE ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക.മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു 3 തവണസംഖ്യകൾ (1500 /-രൂപ )ഇളവ് നൽകുന്നതാണ് .ഒന്നാം തവണ മുതൽ ഒൻപതാം തവണ വരെയുള്ള സംഖ്യകൾ മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു പത്താമത്തെ തവണ സംഖ്യയും ഒന്നാം തവണ മുതൽ പത്തൊൻപതാം തവണ വരെയുള്ള സംഖ്യകൾ കൃത്യമായി അടിക്കുന്നവർക്കു മേല്പറഞ്ഞതു കൂടാതെ ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കുന്നതാണ് .ഒന്നാം തവണ മുതൽ മുപ്പതാം തവണ വരെ കൃത്യമായി അടയ്ക്കുന്നവർക്കു ഈ പദ്ധതിക്ക് ശേഷം പുതുതായി ആരംഭിക്കുന്ന പദ്ധതിയിൽ ചേരുന്നതിനായി ആദ്യ തവണ സംഖ്യയിലേക്കു 500 /-രൂപ വരവ് വച്ച് കൊടുക്കുന്നതാണ് .ഈ പദ്ധതിയുടെ പലിശനിരക്ക് 9%(MONTHLY DIMINISHINNG )ആണ് .എന്നാൽ സർക്കാർ 5% പലിശയും KSFE 4 %പലിശയും വഹിക്കുന്നതിനാൽ ഫലത്തിൽ ഇടപാടുകാർ പലിശയിനത്തിൽ ഒന്നും അടയ്‌ക്കേണ്ടതില്ല .

Leave a Reply