
കടലാസും തുണിയും മൈദയുംകൊണ്ട് ഉത്സവ നാടകവേദിയുടെ ചെറുരൂപമുണ്ടാക്കി അങ്ങാടിപ്പുറത്തെ സഹോദരങ്ങള്‍..25 വര്‍ഷംമുമ്പുവരെ കേരളത്തില്‍ സജീവമായിരുന്ന ഉല്‍സവക്കാല നാടകവേദിയുടെ തനി ചെറുസ്വരൂപം കൃത്രിമമായുണ്ടാക്കി സ്വാഭാവികത ചോരാതെ ലൈറ്റപ്പ് ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത അങ്ങാടിപ്പുറം മരിങ്ങത്ത് റോഡിലെ ഷാജി,ശ്രീജു സഹോദരങ്ങള്‍ കരകൗശലം,പെയിന്റിംഗ്,ലൈറ്റിംഗ്,വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നീ കഴിവുകളിലൂടെ സൃഷ്ടിച്ച ഈ ഉല്‍സവ നാടകവേദിയുടെ നിര്‍മാണ രഹസ്യവും ക്യാമറാമാനും ഇളയസഹോദരനുമായ ശ്രീജു അങ്ങാടിപ്പുറം ചിത്രീകരിച്ചിട്ടുണ്ട്.മുതിര്‍ന്ന സഹോദരന്‍ ഷാജിയാണ് ഈ കലാസൃഷ്ടിയുടെ പ്രധാന നിര്‍മാതാവ്.ഉല്‍സവനാടകവേദിക്കരികിലുള്ള പാവക്കൂത്തു നടക്കുന്ന കൂത്തുമാടം,നാടകക്കാര്‍ വരുന്ന വണ്ടി തുടങ്ങിയ അതിസൂക്ഷ സാന്നിധ്യങ്ങള്‍കൂടി ഇതിലുണ്ട്..ഇത് ചിത്രീകരിച്ചു ഭംഗിയാക്കിയ അഭിമാനപൂര്‍വം ഇവരുടെ സൃഷ്ടിയെ പരിചയപ്പെടുത്തുന്നു