Spread the love

ഒടുവിൽ വോട്ടെണ്ണിത്തീരാറാകുമ്പോൾ, കോൺഗ്രസ് അടക്കം പ്രതിപക്ഷ നേതാക്കൾ പ്രസ്താവനകളുമായി രംഗത്തെത്തിയപ്പോൾ ഉത്തരവാദപ്പെട്ട ബി.ജെ.പി നേതാക്കളെ ആരെയും പുറത്തുകണ്ടില്ല. ദേശീയ പ്രസിഡന്‍റ് ജെ.പി നഡ്ഡയുടെ വീട്ടിലെത്തി അമിത് ഷാ ചർച്ച നടത്തുകയും സഖ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇതല്ലാതെ, പരസ്യ പ്രതികരണത്തിനോ മാധ്യമങ്ങളെ കാണാനോ ഇതുവരെ തയാറായിട്ടില്ല.

എന്നാൽ, വോട്ടെണ്ണൽ അവസാന റൗണ്ടിലെത്തിയപ്പോൾ എൻ.ഡി.എ സഖ്യം 295ൽ താഴെ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. ഇൻഡ്യയാകട്ടെ, 230ലേറെ സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. സീ ന്യൂസ് ചാനൽ നടത്തിയ എ.ഐ നിർമിത എക്സിറ്റ് പോൾ മാത്രമാണ് ഈ യാഥാർഥ്യത്തോട് അൽപമെങ്കിലും അടുത്ത് നിൽക്കുന്നത്. 305 മുതൽ 315 വരെ സീറ്റാണ് ഇവർ എൻ.ഡി.എക്ക് പ്രവചിച്ചത്. ഇൻഡ്യക്കാവട്ടെ, 180 മുതൽ 195 വരെയും പ്രവചിച്ചു.

ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സീ ന്യൂസ് ചാനൽ. പ്രസ്തുത ചാനൽ രണ്ട് എക്സിറ്റ് പോളുകളാണ് അടുത്തടുത്ത ദിവസങ്ങളിൽ പുറത്തുവിട്ടത്. ജൂൺ ഒന്നിന് പുറത്തിറക്കിയ എക്സിറ്റ് പോളിൽനിന്ന് തീർത്തും വ്യത്യസ്തമായ പ്രവചനങ്ങളായിരുന്നു ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച എ.​ഐ എക്സിറ്റ് പോളിൽ ഉണ്ടായിരുന്നത്.

ഒന്നാം പ്രവചനത്തിൽ എൻ.ഡി.എക്ക് 353 മുതൽ 383 സീറ്റും ഇൻഡ്യ മുന്നണിക്ക് 152-182 സീറ്റുമായിരുന്നു പ്രവചിച്ചത്. ഫലം വന്നപ്പോൾ ഇത് തീർത്തും പാളി.

Leave a Reply