Home General ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് GeneralLatest ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് By admin - August 1, 2020 0 171 Facebook Twitter Pinterest WhatsApp Spread the love ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും , ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും അറിയിച്ചു .ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്.നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ചവരെ മണിക്കൂറിൽ പരമാവധി 60 കിമി വേഗത്തിലും കാറ്റ് വീശാൻ സാധ്യത.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളായി മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവിലയുമില്ലേ? 48 മണിക്കൂർ വിശ്രമമില്ലാ ഡ്യൂട്ടിയെടുത്ത് പോലീസുകാർ കലയുടെ കൊലപാതകം; ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ? അന്വേഷണസംഘം വിപുലീകരിച്ചു Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം March 8, 2022 ഇന്ന് മുതൽ യുഎഇ വിസ സ്റ്റാമ്പിംഗിന് പാസ്പോർട്ടുകൾ നൽകേണ്ടതില്ല April 11, 2022 തൊഴിലുറപ്പ് പദ്ധതിയുടെ സേവനം കാർഷിക മേഖലയിലേക്ക് കൂടി പ്രയോ ജനപ്പെടുത്തണം: പി.കെ.ശശി October 3, 2021 ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇലോണ് മസ്ക് October 5, 2022 56,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ മറികടക്കാൻ ഗിസയിലെ പിരമിഡിനേക്കാൾ വലിയ ഛിന്നഗ്രഹം October 14, 2021