മമ്മൂട്ടിയുടെ കൊച്ചുമക്കളും ദുൽഖർ സൽമാൻ്റേ മകളുമായ മറിയം അമീറ സൽമാൻ എന്ന മറിയത്തിൻ്റെ നാലാം പിറന്നാളാണ് ഇന്ന്. താരപുത്രിക്ക് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇസഹാക്കിനൊപ്പമുള്ള ചിത്രത്തോടൊപ്പം മനോഹരമായ ഒരു അടികുറുപ്പോടുകൂടിയാണ് താരം കുഞ്ഞു മറിയത്തിനു ആശംസകൾ നേർന്നത്.
കുറിപ്പ് വായിക്കാം:
പ്രിയ മറിയം, ഇന്ന് നിനക്ക് നാല് വയസ്സ് തികയുകയാണ്. ഞങ്ങൾക്കെല്ലാവർകും നീ ഏറെ വിലപ്പെട്ടതാണ്. ഞങളുടെയെല്ലാം ജീവിതത്തെ നീ സ്പർശിച്ചു. അടുത്ത പിറന്നാളിന് നിൻ്റെ മുറി നിറയെ കളിപ്പാട്ടങ്ങളും ചീസ് കേക്കുകളും നിൻ്റെ സുഹൃത്തുക്കളെയും കൊണ്ട് നിറയ്ക്കുമെന്നാണ് നിൻ്റെ കുസൃതികാരനായ കസിൽ ഇസു പറഞ്ഞിരിക്കുന്നത്. ഞങളുടെ കുഞ്ഞു രാജകുമാരി ഏറെ സ്നേഹവും പ്രത്യാശയും നിറഞ്ഞ പിറന്നാള് ആശംസിക്കുന്നു.