Spread the love

ഇനി മുതൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കെ‌എസ്‌ആർ‌ടി‌സി യാത്ര നിരക്ക് കുറക്കും .
സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് സേവനങ്ങൾക്ക് കെഎസ്ആർടിസി 25% വരെ കിഴിവ് പ്രഖ്യാപിച്ചു. നവംബർ നാലു മുതൽ ഇത് പ്രാബല്യത്തിൽ വരും. കോവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സെർവിസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്‌.

ഈ സാഹചര്യത്തിൽ, കൂടുതൽ യാത്രക്കാരെ കെഎസ്ആർ ടിസി യിലേക്ക് ആകർഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് ടിക്കറ്റ് നിരക്ക് കുറക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത് . നിരക്കുകൾ കുറയുമ്പോൾ, കോവിഡ് കാലയളവിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് ഇല്ലാതാകും. സംസ്ഥാനത്തിനകത്തു സർവീസ് നടത്തുന്ന കെ‌എസ്‌ആർ‌ടി‌സിയിലാണ് നിരക്ക് കുറക്കുന്നത് . സൂപ്പർക്ലാസ് സെർവീസുകൾക്കും യാത്ര നിരക്കിൽ 25% കിഴിവ് ലഭിക്കുന്നു. ഇത് ട്രയൽ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അറിയിച്ചു.

Leave a Reply