Spread the love

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 പേരിൽ 10 പേർ ഫാറൂഖ് കോളേജിൽ നിന്ന്.​ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വപരമായ പങ്കുവഹിച്ച ഫാറൂഖ് കോളജിൽനിന്ന്​ വിദ്യാഭ്യാസം നേടിയ ഒമ്പത്​ പേരും ഒരു അധ്യാപകനുമടക്കം 10 പേരാണ് ഇത്തവണ നിയമസഭയിൽ എത്തുന്നത്.
ഏഴുപേർ നേരത്തെ തന്നെ സഭയിലെത്തിയവരാണ്, മൂന്നുപേർ പുതുമുഖങ്ങളും. ​േബപ്പൂരിൽനിന്ന്​ ജയിച്ച അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പെരിന്തൽമണ്ണയിൽനിന്ന്​ സഭയിലെത്തിയ നജീബ് കാന്തപുരം, മഞ്ചേരിയിൽ ജയിച്ച യു.എ. ലത്തീഫ് എന്നിവരും.ഒട്ടേറെ തവണ മന്ത്രിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിയും മങ്കടയുടെ പ്രതിനിധിയുമായ മഞ്ഞളാംകുഴി അലി, മുൻ മന്ത്രിയും നിരവധി തവണ വണ്ടൂരിനെ സഭയിൽ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന എ.പി. അനിൽകുമാർ, പാലക്കാടി​െൻറ ഷാഫി പറമ്പിൽ, തിരൂരങ്ങാടിയിൽനിന്ന് ജയിച്ച മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, കുന്ദമംഗലത്തുനിന്ന്​ വീണ്ടും സഭയിലെത്തിയ പി.ടി.എ. റഹീം കോട്ടക്കലിൽനിന്ന് സഭയിലെത്തിയ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം മുൻ തലവനാണ്​. ഇതിനു പുറമെ മലപ്പുറം പാർലമെൻറ്​ മണ്ഡലത്തിൽനിന്ന്​ ജയിച്ച എം.പി. അബ്ദുസ്സമദ് സമദാനി ഫാറൂഖ് കോളജ് വിദ്യാർഥി യൂനിയൻ മുൻ ചെയർമാനും ഇവിടത്തെ മുൻ അധ്യാപകനുമാണ്​.

Leave a Reply