കൊച്ചി നഗരസഭ കൗൺസിലർ കെ കെ ശിവൻ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻ്റ് ജനറൽ ജില്ലാ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം. രോഗം മൂർച്ഛിച്ചതിനാൽ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് അദ്ദേഹതിൻ്റെ മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.