Spread the love

കോവിഡിന്റെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.ഈ പ്രതിസന്ധി മറികടക്കാൻ നമ്മളെല്ലാവരും മാസ്ക് ധരിക്കുകയും,20 സെക്കൻഡ് കൈ കഴുകുകയും ,സാമൂഹിക അകലം പാലിക്കുകയുമെല്ലാം ചെയ്യുന്നതുപോലെ തന്നെ ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്നത് .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കു വളരെ വലുതാണ് .ഈ അവസരത്തിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തതെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ .പ്രധാനമായും 8 കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് .ഇതിൽ ഒന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമാണ് പ്രൊട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത് .ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നമ്മുടെ ഇമ്മ്യൂണിറ്റി സെൽസ് ഡെവലപ്പ് ആവുകയുള്ളു .ഇമ്മ്യൂണിറ്റി സെൽസ് ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിലെത്തുന്ന മറ്റു വിറ്റമിൻസും ,സിങ്കും എല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളു .മുട്ട,പാൽ ,തൈര് ,പനീർ ,പയറുവർഗങ്ങൾ ,മത്സ്യം ,മാംസംഎന്നിവയെല്ലാം പ്രൊട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളാണ് .രണ്ടാമതായി ശ്രദ്ധിക്കേണ്ടത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാനാണ്.നെല്ലിക്ക,നാരങ്ങ ,കൈതച്ചക്ക തുടങ്ങിയ പുളിയുള്ള പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് .ചൂട് തട്ടിയാൽ ഈ വിറ്റാമിൻറെ ഗുണം നഷ്ടപെടുമെന്നതിനാൽ അധിക നേരം പുറത്തു വയ്ക്കുകയോ വെയിലുകൊള്ളിക്കുകയോ ചെയ്യാതെ ഇത്തരം ഭക്ഷണ സാധനങ്ങൾ പെട്ടന്ന് തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സാധാരണയായി ഒരു നെല്ലിക്ക കഴിച്ചാൽ തന്നെ നമുക്ക് ഒരു ദിവസത്തേക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ വിറ്റാമിൻ ലഭിക്കും .

അടുത്തതായി നമ്മൾ കഴിക്കേണ്ടത് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ് .വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളുവെങ്കിലും നമ്മുടെ ശരീരത്തിൽ സംഭരിച്ചു വയ്ക്കാൻ കഴിയില്ല.അതാതു ദിവസത്തേക്ക് വേണ്ടത് അന്നന്നത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെ നിവൃത്തിയുള്ളു .സിങ്ക് അടങ്ങിയ ഭക്ഷണം എന്ന് പറയുമ്പോൾ മുന്തിരി ,ഓറഞ്ച് ,പപ്പായ ,കക്കയിറച്ചി തുടങ്ങിയവയാണ് .സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചാലും അത് പെരുകുന്നത് തടയാൻ സഹായകമാവും.കൊറോണ തുടങ്ങിയ കാലം മുതൽ നമ്മൾ കേൾക്കുന്നതാണ് ഇഞ്ചി കഴിക്കണം വെളുത്തുള്ളി,മഞ്ഞൾ , കഴിക്കണമെന്നെല്ലാം. ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സൾഫർ ആണ് നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നത്.അതുകൊണ്ടുതന്നെ ഇവയെല്ലാം പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നതാണ് നല്ലതു.ജങ്ക് ഫുഡ്സ് ഈ സമയത്തു മാക്സിമം ഒഴിവാക്കാൻ ശ്രദ്ധിക്കണം .ഇത്തരം ഭക്ഷണങ്ങൾ സൈറ്റോകൈൻസിന്റെ അമിതോല്പാദനത്തിനു കാരണമാവുകയും നമ്മുടെ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിനെതിരെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും.മറ്റൊരു കാര്യം ധാരാളം വെള്ളം കുടിക്കുകയെന്നുള്ളതാണ് .25 കിലോ ഭാരമുള്ള ഒരാൾ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കുടിയ്ക്കേണ്ടതാണ്.നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണുക്കളുണ്ടെങ്കിൽ അതിനെ പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്.ആവശ്യത്തിന് വെള്ളം കുടിച്ചാൽ മാത്രമേ ഈ പ്രവർത്തനം സുഗമമായി നടക്കുകയുള്ളൂ.കൂടാതെ വായിലെത്തിയ രോഗാണു ശ്വാസകോശത്തിലെത്താതെ തടയുകയും വയറിലെത്തിച്ചേരുകയും അവിടെയുള്ള ആസിഡുകളുടെ പ്രവർത്തനഫലമായി നശിക്കുകയും ചെയ്യുന്നു .ഒരു ദിവസം 30 മിനുട്ടെങ്കിലും എക്സർസൈസ് ചെയ്യാൻ ശ്രദ്ധിക്കണം .ഇങ്ങനെ ചെയ്യുന്നതിന്റെ ഫലമായി രക്തം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യും .ഏഴാമതായി ശ്രദ്ധിക്കേണ്ടത് 7 -8 മണിക്കൂർ ഉറങ്ങാനാണ് .നന്നായി ഉറങ്ങുമ്പോൾ മാത്രമാണ് സൈറ്റോകൈൻ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്.

അവസാനത്തേതും വളരെ പ്രധാനപ്പെട്ടതുമാണ് മദ്യപാനം പുകവലി എന്നീ ദുശീലങ്ങൾ ഒഴിവാക്കുക എന്നത്.മദ്യപാനിയായ ഒരാളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ന്യൂമോണിയ പോലുള്ള അസുഖങ്ങളാണ് അതുപോലെ തന്നെ പുകവലിയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.കൂടാതെ ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നു.കോറോണയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെ തന്നെ ആയതു കൊണ്ടാണ് ഈ അവസരത്തിൽ മദ്യപാനവും പുകവലിയും കഴിയുന്നതും ഒഴിവാക്കാൻ പറയുന്നത്.മുകളിൽ പറഞ്ഞിട്ടുള്ള ഈ എട്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും .

Leave a Reply