COVID-19 വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇതിനകം ഇന്ത്യയിൽ ആരംഭിച്ചു, കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾ പരസ്പരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പലർക്കും ഇപ്പോഴും അറിയില്ല.നിലവിൽ, ഏത് വാക്സിൻ വേണമെന്ന് തീരുമാനിക്കാൻ സർക്കാർ ആളുകളെ അനുവദിച്ചിട്ടില്ല, എന്നാൽ ആദ്യ ഘട്ടത്തിന്റെ ഫലം ഇന്ത്യയിൽ കുത്തിവയ്പ് നടത്തുന്ന രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യക്തമാക്കുന്നു.
കോവാക്സിൻ:
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.നിർജീവമായ കൊറോണ വൈറസിൽ നിന്നാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രണ്ട് ഡോസുകൾ ആയിട്ടാണ് വാക്സിൻ നൽകുന്നത്.രണ്ടാമത്തെ ഡോസ് 4 മുതൽ 6 ആഴ്ചകൾക്കുളളിൽ സ്വീകരിക്കേണ്ടതാണ്. കൊവാക്‌സിൻ കൊറോണ വൈറസുകളിൽ നിന്ന് മികച്ച പ്രതിരോധം നൽകുന്നു.
കോവിഷീൽഡ്:കോവീഷീൽഡ് വികസിപ്പിച്ചെടുത്തത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ്. ഇത് നിർമിക്കുന്നത്
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ആണ്.ചിമ്പാൻസികളിൽ ഉണ്ടാകുന്ന അഡിനോ വൈറസുകളിൽ നിന്നാണ് കോവീഷീൽഡ് വികസിപ്പിച്ചെടുത്തത്. രണ്ട് ഡോസുകൾ ആയിട്ടാണ് കോവിഷീൽഡും നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 8 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. കോവീഷീൽഡ് കൊറോണ വൈറസുകളിൽനിന്ന് മികച്ച പ്രതിരോധം ഉറപ്പ് നൽകുന്നു.