Spread the love

ഇനി വിലകൂടിയ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ കോവിഡ് വൈറസ് ബാധയുണ്ടോ എന്ന് ഏതു സാധാരണക്കാരനും സ്വയം കണ്ടെത്താം .കൊച്ചിയിലെ കളമശ്ശേരിയിലുള്ള Ubio ബയോടെക്‌നോളജി ആണ് ഇത്തരത്തിലുള്ള പരിശോധനാ കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത് .രക്തസാമ്പിളുകൾ ഉപയോഗിച്ചു കോവിഡ് 19 ആൻറിബോഡി ടെസ്റ്റ് നടത്താം .15 മിനിറ്റുകൊണ്ട് റിസൾട്ട് അറിയാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത .പരിശോധനയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും കിറ്റിനോടൊപ്പം തന്നെ നൽകുന്നുണ്ട്.കൂടാതെ ഇത് ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന കുറിപ്പും കിറ്റിനകത്തുതന്നെ ഉണ്ട് . സീൽ ചെയ്ത ടെസ്റ്റ് കാർഡുകൾ ,ആൽക്കഹോൾ സ്വാപ്സ് ,ഡ്രോപ്പെർ ,അസ്സേയ്‌ബഫർ എന്നിവയെല്ലാം അടങ്ങിയതാണ് കിറ്റ് .പരിശോധിക്കേണ്ട ആളുടെ വിരൽത്തുമ്പു ആദ്യം ആൽക്കഹോൾ സ്വാപ്സ് ഉപയോഗിച്ച് ക്‌ളീൻ ചെയ്ത ശേഷം ലന്സിട് ഉപയോഗിച്ച് രക്തസാമ്പിൾ ഡ്രോപ്പറിൽ ശേഖരിക്കുക .ടെസ്റ്റ് കാർഡിൽ ഒരേയൊരു വിൻഡോ ആണ് ഉള്ളത് രക്തം മുഴുവനായും ഈ വിൻഡോയിലേക്കു ഇടുക.കിട്ടിനകത്തുള്ള അസ്സേ ബഫറിൽ നിന്നും രണ്ടു തുള്ളി ഈ രക്ത സാമ്പിളിലേക്കു ഒഴിക്കുക .ഇതിൽ C ,1 ,2 എന്നിങ്ങനെ മൂന്നു ലൈനുകളാണുള്ളത് .കൺട്രോൾ ലൈൻ മാത്രമാണ് തെളിഞ്ഞു കാണുന്നതെങ്കിൽ അദ്ദേഹം നെഗറ്റീവ് ആണ്.രണ്ടോ മൂന്നോ ലൈനുകൾ തെളിഞ്ഞു വന്നാൽ അദ്ദേഹം പോസിറ്റീവ് ആണ്.കിറ്റുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.തുടക്കമെന്നനിലയിൽ ലാബുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് വിപണനം നടത്തുന്നത്.കൊച്ചിയിൽ സ്ഥിതിചെയ്യുന്ന Ubio 2008 ൽ ആണ് പ്രവർത്തനമാരംഭിച്ചത് .രോഗനിർണ്ണയത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെതന്നെ മുൻനിര കമ്പനികളിലൊന്നാണ് Ubio .ഇലക്ട്രോണിക്സിലെയും ,ഇൻഫർമേഷൻ ടെക്നോളജിയിലെയും ,ബയോടെക്നോളജിയിലെയും പുതുപുത്തൻ കണ്ടുപിടുത്തങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്‌ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യമേഖലയിലും ഭക്ഷണരംഗത്തും ഉള്ള പ്രശ്നങ്ങൾക്കു ഒരു പരിധി വരെ പരിഹാരം കണ്ടെത്താനിവർക്കു കഴിഞ്ഞിട്ടുണ്ട് .

ഒരു മാസത്തിൽ 20 ലക്ഷം കിറ്റുകൾ നിർമ്മിക്കാനുള്ള കപ്പാസിറ്റി ഈ കമ്പനിക്കുണ്ട് കൂടാതെ 5 ലക്ഷത്തോളം കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട് .നാലു മാസം കൊണ്ട് വികസിപ്പിച്ച കിറ്റുകൾ പൂർണമായും നിർമ്മിച്ചത് കളമശ്ശേരിയിലാണ് .സർക്കാരുമായി സഹകരിച്ചു കൂടുതൽ കിറ്റുകൾ വിപണിയിലെത്തിക്കാനാണ് Ubio ശ്രമിച്ചുകൊണ്ടിരിക്കുന്നത് .

Leave a Reply